പ്രിയങ്കയുടെ മകള്‍ക്കൊപ്പമുള്ള രാഹുലിന്‍റെ ചിത്രം: അപകീര്‍ത്തികരമായ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്

ഭാരത് ജോഡോ യാത്രയെ കളിയാക്കിക്കൊണ്ട് പപ്പുയാത്ര എന്ന ഹാഷ് ടാഗിനൊപ്പമാണ് ട്വീറ്റ്.

Update: 2022-09-18 08:41 GMT

പ്രിയങ്ക ഗാന്ധിയുടെ മകള്‍ക്കൊപ്പമുള്ള രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് അപകീര്‍ത്തികരമായ പരാമര്‍ശവുമായി ബി.ജെ.പിയുടെ തമിഴ്നാട് ഐ.ടി സെല്‍ മേധാവി നിര്‍മല്‍ കുമാര്‍. അനന്തരവള്‍ മിരായ വദ്രയ്ക്കൊപ്പമുള്ള രാഹുലിന്‍റെ പഴയ ചിത്രം പങ്കുവെച്ചാണ് അധിക്ഷേപം.

'കുട്ടികളുടെ കയ്യിലെ മൈലാഞ്ചിയില്‍ തൊട്ടുകളിക്കുന്ന പപ്പുവിനൊപ്പം യാത്ര ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതുതന്നെ പാപമാണ്' എന്നാണ് തമിഴ്നാട് ബി.ജെ.പി ഐ.ടി സെല്‍ മേധാവി ട്വീറ്റ് ചെയ്തത്. ഭാരത് ജോഡോ യാത്രയെ കളിയാക്കിക്കൊണ്ട് പപ്പുയാത്ര എന്ന ഹാഷ് ടാഗിനൊപ്പമാണ് ട്വീറ്റ്.

Advertising
Advertising

ഫോട്ടോ 2015ലേതാണെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി. 2015 ആഗസ്ത് 20ന് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങിനിടെയുള്ള ഫോട്ടോയാണ് ബി.ജെ.പി നേതാവ് പങ്കുവെച്ചത്. വീര്‍ഭൂമിയിലായിരുന്നു അനുസ്മരണ ചടങ്ങ്.

സ്വന്തം അനന്തരവളോട് വാത്സല്യത്തോടെ പെരുമാറുന്ന രാഹുലിന്‍റെ ചിത്രമാണ് ബി.ജെ.പി നേതാവ് ദുരുപയോഗം ചെയ്തതെന്ന് മുഹമ്മദ് സുബൈര്‍ ചൂണ്ടിക്കാട്ടി. ചെറിയ പെണ്‍കുട്ടികളോട് രാഹുല്‍ മോശമായി പെരുമാറുന്നു എന്ന വിധത്തിലാണ് ചിത്രം പ്രചരിപ്പിക്കുന്നതെന്നും സുബൈര്‍ ചൂണ്ടിക്കാട്ടി.


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News