വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം; ജിം ഉടമയായ മകനെ പിതാവ് കുത്തിക്കൊന്നു

മകന്റെ നിരന്തര അധിക്ഷേപമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ്‌

Update: 2024-03-08 07:40 GMT
Editor : ദിവ്യ വി | By : Web Desk

ന്യൂഡല്‍ഹി: വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കെ ഡല്‍ഹിയില്‍ ജിം ഉടമയായ വരനെ പിതാവ് കുത്തിക്കൊന്നു. ഗൗരവ് സിംഗാള്‍ എന്ന 29 കാരനെയാണ് പിതാവ് രംഗലാല്‍ കൊലപ്പെടുത്തിയത്. സംഭവശേഷം മുങ്ങിയ പിതാവിനെ പൊലീസ് പിടികൂടി. ബുധനാഴ്ചയായിരുന്നു ഗൗരവിന്റെ വിവാഹം. അന്നേ ദിവസം പുലര്‍ച്ചെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.

ഗൗരവ് സ്ഥിരമായി പിതാവിനെ അധിക്ഷേപിച്ചിരുന്നുവെന്നും ഇതില്‍ നിന്നുയര്‍ന്ന വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രതി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. വിവാഹാഘോഷ ബഹളം കാരണം ഗൗരവിന്റെ കരച്ചിലോ ശബ്ദമോ പുറത്തു കേട്ടില്ല. ഗൗരവിനെ കാണാനില്ലെന്ന് മനസിലാക്കിയ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം തൊട്ടടുത്ത പാര്‍ക്കില്‍ നിന്നും കണ്ടെത്തിയത്. നെഞ്ചിലും മുഖത്തുമായി 15ലധികം കുത്തേറ്റതായും സംഭവ സമയം തന്നെ ഗൗരവ് കൊല്ലപ്പെട്ടതായും പൊലീസ് പറഞ്ഞു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News