ഇരുനൂറോളം സ്ത്രീകള്‍ക്ക് അശ്ലീല വീഡിയോ അയച്ച ഫാക്ടറി ജീവനക്കാരന്‍ അറസ്റ്റില്‍

ഡല്‍ഹി നോര്‍ത്ത് ജില്ലയിലെ സൈബര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്

Update: 2022-06-17 03:36 GMT

ഡല്‍ഹി: 200 സ്ത്രീകളെ ഓൺലൈനിൽ പിന്തുടരുകയും അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചതുമായ ബന്ധപ്പെട്ട കേസില്‍ ഫാക്ടറി ജീവനക്കാരന്‍ അറസ്റ്റില്‍. ഡല്‍ഹി നോര്‍ത്ത് ജില്ലയിലെ സൈബര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ബഹദൂർഗഡിലെ ജ്യൂസ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഹരിയാന ബഹദൂർഗഡ് സ്വദേശി മനോജ് കുമാറാണ് പിടിയിലായത്.

മനോജ് ശല്യപ്പെടുത്തിയ യുവതി സൈബർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു അജ്ഞാതൻ അജ്ഞാത കോളുകളിലൂടെയും വാട്ട്‌സാപ്പ് സന്ദേശങ്ങളിലൂടെയും തന്നെ പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മറ്റൊരു വീട്ടമ്മ പറഞ്ഞു. ഫോണ്‍ കോളുകളും മറ്റു രേഖകളും പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിയുന്നത്. ഇതേത്തുടർന്ന് റെയ്ഡ് നടത്തുകയും മനോജിനെ ഹരിയാനയിലെ ബഹദുർഗത്തിൽ നിന്ന് ബുധനാഴ്ച പൊലീസ് സംഘം പിടികൂടുകയും ചെയ്തു. വിവിധ സ്ത്രീകൾക്ക് അയച്ച അശ്ലീല വീഡിയോകളും ചിത്രങ്ങളും അടങ്ങിയ ഒരു മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു.

പ്രതിക്ക് ഭാര്യയുമായി പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. സോഷ്യല്‍മീഡിയയിലൂടെ സ്ത്രീകള്‍ക്ക് റിക്വസ്റ്റ് അയക്കുകയും അവരെ മെസേജ് അയച്ചും ഫോണ്‍ വിളിച്ചും ശല്യപ്പെടുത്തുകയുമാണ് ഇയാളുടെ പതിവ്. കൂടാതെ അശ്ലീല വീഡിയോ അയക്കുകയും ഇയാള്‍ ചെയ്യാറുണ്ട്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇരുന്നൂറോളം സ്ത്രീകളെ പിന്തുടരുകയും ഉപദ്രവിക്കുകയും ചെയ്തതായി മനോജ് സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ പക്കൽ നിന്ന് ഒരു മൊബൈൽ ഫോണും രണ്ട് സിം കാർഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News