ഡൽഹി കലാപ ഗൂഢാലോചന കേസ്; അഞ്ച് പേരുടെ ജാമ്യാപേക്ഷയിൽ നോട്ടീസ്

ഉമർ ഖാലിദ് ഉൾപ്പടെയുള്ളവരുടെ ജാമ്യഹരജിയിലാണ് നോട്ടീസ്

Update: 2025-09-22 14:28 GMT

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ നാലുപ്രതികളുടെ ജാമ്യാപേക്ഷയിൽ നോട്ടീസ്. ഉമർ ഖാലിദ്, ഷർജീൽ ഇമാം, മീരാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്മാൻ തുടുങ്ങിയവർ നൽകിയ ജാമ്യ ഹരജിയിലാണ് സുപ്രിംകോടതി നോട്ടീസ് നൽകിയത്‌.

ഡൽഹി പൊലീസിനും കേന്ദ്രസർക്കാരിനുമാണ് നോട്ടീസയച്ചത്. രണ്ടാഴ്ചക്കകം മറുപടി നൽകാൻ സുപ്രിംകോടതി നിർദേശിച്ചു. ഒക്ടോബർ ഏഴിന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും.

സിഎഎ-എൻആർസി വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിൽ ഡൽഹിയിൽ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് 2020 മുതൽ ഇവർ ജയിലിൽ കഴിയുന്നത്. അഞ്ച് വർഷക്കാലമായി വിചാരണപോലുമില്ലാതെ തടവിൽ കഴിയുകയാണ്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News