കോൺഗ്രസ് സീറ്റ് നിഷേധിച്ചു; പഞ്ചാബിൽ മുഖ്യമന്ത്രിയുടെ സഹോദരൻ സ്വതന്ത്ര സ്ഥാനാർഥി

Update: 2022-01-17 07:42 GMT

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക പുറത്ത് വന്നതോടെ പഞ്ചാബ് കോൺഗ്രസിൽ പാളയത്തിൽ പട. സീറ്റ് നിഷേധിക്കപ്പെട്ട മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുടെ ഇളയ സഹോദരൻ മനോഹർ സിംഗ് ബസ്സി പത്താന മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർഥിയാകും.

ഒരു കുടുംബത്തിൽ നിന്നും ഒരാൾക്ക് മാത്രം ടിക്കറ്റ് എന്ന നയത്തിന്റെ ഭാഗമായാണ് മനോഹർ സിംഗിന് ടിക്കറ്റ് നിഷേധിച്ചത്. ഇതുവരെ മനോഹർ സിംഗിന്റെ സ്ഥാനാർഥിത്വത്തോട് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചരൺജിത് സിംഗ് ചന്നിക്കും അദ്ദേഹത്തിന്റെ സമുദായത്തിനും വൻ സ്വാധീനമുള്ള പുആദ് മേഖലയിൽ ഉൾപ്പെട്ട മണ്ഡലമാണ് ബസ്സി പത്താന.

ശനിയാഴ്ച പ്രഖ്യാപിച്ച ആദ്യത്തെ സ്ഥാനാർഥി പട്ടികയിൽ ബസ്സി പത്താനയിലെ സ്ഥാനാർഥിയായി ഉൾപ്പെടുത്തിയത് നിലവിലെ എം.എൽ.എ ഗുർപ്രീത് സിംഗാണ്. ഈ തീരുമാനത്തെ മണ്ഡലത്തിലെ ജനങ്ങളോട് ചെയ്ത അനീതിയാണെന്ന് പറഞ്ഞ മനോഹർ സിംഗ് ഗുർപ്രീത് സിംഗ് എം.എൽ.എ ആയിരുന്ന കാലത്ത് ഒന്നും ചെയ്തിട്ടില്ലായെന്നും വിമർശിച്ചു.

Summary : Denied Congress Ticket, Punjab Chief Minister's Brother Goes Independent

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News