പൈലറ്റ് പരിശീലനത്തിൽ വീഴ്ച: ഇൻഡിഗോക്ക് 20 ലക്ഷം രൂപ പിഴ ചുമചത്തി ഡിജിസിഎ

ഡിജിസിഎയുടെ ഉത്തരവിനെതിരെ അപ്പീൽ നല്‍കുമെന്ന് ഇൻഡിഗോ അധികൃതർ

Update: 2025-10-08 13:02 GMT

ഇന്‍ഡിഗോ വിമാനം  Photo-PTI

ന്യൂഡൽഹി: പൈലറ്റുമാരുടെ പരിശീലനത്തിൽ  വീഴ്ച വരുത്തിയതിന് ഇൻഡിഗോയ്ക്ക് പിഴ ചുമത്തി ഡിജിസിഎ(ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ).

20 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കാറ്റഗറി 'സി' വിമാനത്താവളങ്ങളിലെ പൈലറ്റ് പരിശീലനത്തിൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഡിജിസിഎയുടെ നിയമപ്രകാരം പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിന് മികച്ച സിമുലേറ്ററുകൾ ഉപയോഗിക്കണം. എന്നാൽ ഇൻഡിഗോ ഈ നിബന്ധന പാലിച്ചില്ലെന്ന് റെഗുലേറ്റർ കണ്ടെത്തി. വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് ഇത് നിർബന്ധമാണ്. യാത്രക്കാരുടെ സുരക്ഷയ്ക്ക് നൽകേണ്ട പ്രാധാന്യം അടിവരയിടുന്നതാണ് ഡിജിസിഎയുടെ നടപടിയെന്നാണ് വിലയിരുത്തല്‍.

അതേസമയം, ഡിജിസിഎയുടെ ഉത്തരവിനെതിരെ അപ്പീൽ നല്‍കുമെന്ന് ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. ഈ പിഴ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെയോ, പ്രവർത്തനങ്ങളെയോ, മറ്റ് ബിസിനസ്സ് പ്രവർത്തനങ്ങളെയോ ഒരു തരത്തിലും ബാധിക്കില്ലെന്നും കമ്പനി കൂട്ടിച്ചേർത്തു. ഉത്തരവിൻ്റെ വിശദാംശങ്ങൾ കൈമാറുന്നതിലുണ്ടായ ആഭ്യന്തര ആശയവിനിമയത്തിലെ കാലതാമസമാണ് വിവരം പുറത്തുവിടാൻ വൈകിയതെന്നും കമ്പനി വിശദീകരിച്ചു

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News