ധർമസ്ഥല: പരാതിക്കാരനെ 14 ദിവസം റിമാൻഡ് ചെയ്തു

ചിന്നയ്യയെ ശിവമൊഗ്ഗ ജയിലിലേക്ക് അയക്കും

Update: 2025-09-06 15:52 GMT

മംഗളൂരു: ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ കർണാടക മാണ്ഡ്യ സ്വദേശി ചിന്നയ്യയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡി ശനിയാഴ്ച അവസാനിച്ചതിനെ തുടർന്നാണ് ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കിയത്. ചിന്നയ്യയെ ശിവമൊഗ്ഗ ജയിലിലേക്ക് അയക്കും.

ആഗസ്റ്റ് 23 നാണ് എസ്ഐടി ചിന്നയ്യയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ധർമസ്ഥല കൂട്ട ശവസംസ്‌കാര കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലവിൽ എസ്‌ഐടി അന്വേഷിക്കുകയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News