'ധൂം' സംവിധായകൻ സഞ്ജയ് ഗാധ്‌വി അന്തരിച്ചു

ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ധൂം, ധൂ 2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സഞ്ജയ് ഗാധ്‌വി.

Update: 2023-11-19 09:14 GMT

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗാധ്‌വി (56) അന്തരിച്ചു. ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ധൂം, ധൂ 2 എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. മരണവിവരം മകൾ സഞ്ജിന ഗാധ്‌വി സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ 9.30ഓടെയായിരുന്നു ഗാധ്‌വിയുടെ മരണമെന്ന് മകൾ പറഞ്ഞു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് വിവരം. പൂർണ ആരോഗ്യവാനായിരുന്നു പിതാവെന്ന് സഞ്ജിന പറഞ്ഞു. ജീനയാണ് ഭാര്യ.

2000-ൽ പുറത്തിറങ്ങിയ തേരേ ലിയേ ആണ് ഗാധ്‌വിയുടെ ആദ്യ ചിത്രം. പുതുമുഖങ്ങൾ മുഖ്യവേഷത്തിലെത്തിയ ചിത്രം അത്ര വിജയമായില്ല. 2002-ൽ സംവിധാനം ചെയ്ത മേരേ യാർ കി ഷാദിഹേ എന്ന ചിത്രത്തിനും വലിയ വിജയം നേടാനായില്ല.

Advertising
Advertising

തുടർന്നാണ് 2004-ൽ ബോളിവുഡിനെ ഇളക്കിമറിച്ച ധൂം വരുന്നത്. അഭിഷേക് ബച്ചൻ, ജോൺ എബ്രഹാം, ഉദയ് ചോപ്ര എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം ബോക്‌സോഫീസ് റെക്കോർഡുകൾ തകർത്തു. 2006-ൽ പുറത്തിറങ്ങിയ ധൂം 2 ആദ്യ ചിത്രത്തേക്കാൾ വലിയ ഹിറ്റായിരുന്നു. അഭിഷേക് ബച്ചൻ, ഉദയ് ചോപ്ര, ഹൃത്വിക് റോഷൻ, ഐശ്വര്യാ റായി തുടങ്ങിയവരായിരുന്നു പ്രധാന വേഷത്തിലെത്തിയത്.

2012-ൽ പുറത്തിറങ്ങിയ അജബ് ഗസബിന് ശേഷം സിനിമയിൽനിന്ന് അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു. 2020-ൽ ഓപ്പറേഷൻ പരീന്ദേ എന്നൊരു ചിത്രം സംവിധാനം ചെയ്ത് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. ഇതാണ് അദ്ദേഹത്തിന്റെ അവസാന ചിത്രം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News