ദീപാവലി ആഘോഷനിറവിൽ രാജ്യം; ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

പടക്കം പൊട്ടിച്ചും മധുരം നൽകിയും ഉത്തരേന്ത്യയിൽ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്

Update: 2025-10-20 02:30 GMT
Editor : Lissy P | By : Web Desk

Photo|   timesofindia

ന്യൂഡൽഹി: ദീപാവലി ആഘോഷ നിറവിൽ രാജ്യം. പടക്കം പൊട്ടിച്ചും മധുരം നൽകിയും ഉത്തരേന്ത്യക്കാർ ദീപാവലി ആഘോഷിക്കുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ആശംസകൾ നേർന്നു. ഉത്തരേന്ത്യ സ്നേഹം പങ്കിടുന്നത് മധുരം വിളമ്പിയാണ്. നാവിൽ കൊതിയൂറുന്ന പലതരം വിഭവങ്ങൾ ആഘോഷങ്ങളിൽ പ്രധാനിയാണ്. ചോട്ടീ ദീവാലിക്ക് ശേഷം, ഇന്ന് മുതൽ നാല് ദിവസം നീളുന്നതാണ് ആഘോഷം.ഇളം തണുപ്പിലേക്ക് ഉത്തരേന്ത്യ കടക്കുമ്പോഴും ബംഗാളി മാർക്കറ്റിലെ ആഘോഷങ്ങളുടെ ചൂട് കൂടുകയാണ്. കാജു കദലി, ഗുലാബ് ജാമുൻ, പലതരം ഭർഫികൾ, ലഡു രസഗുള അങ്ങനെ നീളുന്നു വെറൈറ്റികൾ.വീടുകളും റോഡുകളും എല്ലാം അലങ്കാരദീപങ്ങളിൽ തിളങ്ങുകയാണ്.

Advertising
Advertising

അതേസമയം, വായു മലിനീകരണം രൂക്ഷമായതോടെ ഹരിത പടക്കങ്ങൾ ഉപയോഗിച്ചാണ് ആഘോഷങ്ങൾ പൊടിപൊടിക്കുന്നത്.ഇത്തവണ കർശന നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പടക്ക വിപണി സജീവം എന്നാണ് കച്ചവടക്കാർ പറയുന്നത്.

പലനിറത്തിലും വർണ്ണത്തിലും കണ്ണഞ്ചിപ്പിക്കുന്ന പടക്കങ്ങളാണ് ദീപാവലി ആഘോഷങ്ങളിലെ പ്രധാനി. കുട്ടികൾക്കായുള്ള ഏറു പടക്കങ്ങൾ മുതൽ വിദേശനിർമ്മിത വെറൈറ്റികളും സുലഭമാണ്.വായു മലിനീകരണത്തോത് 300ന് മുകളിൽ എത്തിയതോടെ സർക്കാർ നിരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ആവശ്യക്കാരുടെ എണ്ണത്തിൽ കുറവില്ല.

ഹരിത പടക്കങ്ങളുടെ മറവിൽ സാധാരണ പടക്കങ്ങളും വിൽക്കുന്നുണ്ട്. കച്ചവടക്കാർക്ക് വേണ്ടി ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നത് ഡൽഹിയുടെ അന്തരീക്ഷത്തെ കൂടുതൽ മലിനമാക്കുമെന്നതിൽ സംശയമില്ല.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News