പാകിസ്താന് വേണ്ടി ചാരവൃത്തി; ഡിആർഡിഒ ജീവനക്കാരൻ അറസ്റ്റിൽ

ഡിആർഡിഒ ഗസ്റ്റ് ഹൗസ് മാനേജർ മഹേന്ദ്ര പ്രസാദ് ആണ് അറസ്റ്റിലായത്.

Update: 2025-08-06 15:11 GMT

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലും പാക് ചാരൻ. ഡിആർഡിഒ ഗസ്റ്റ് ഹൗസ് മാനേജർ മഹേന്ദ്ര പ്രസാദ് ആണ് അറസ്റ്റിലായത്. രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയായ മഹേന്ദ്ര പ്രസാദ് 2008 മുതൽ ജയ്സാൽമീറിലെ ചന്ദൻ പ്രദേശത്തെ ഡിആർഡിഒ ഗസ്റ്റ് ഹൗസിന്റെ മാനേജരായിരുന്നു. തിങ്കളാഴ്ചയാണ് ഇയാൾ അറസ്റ്റിലായത്. മേഖലയിലെ തന്ത്രപരമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇയാൾ ശത്രുരാജ്യത്തിന് നൽകിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

അതിർത്തിക്കപ്പുറത്തുള്ള ഐഎസ്ഐ ഏജന്റുമായി സൈനിക നീക്കങ്ങളും പ്രതിരോധ പരീക്ഷണങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ മഹേന്ദ്ര പ്രസാദ് പങ്കിട്ടതായി റിപ്പോർട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ മൊബൈലിൽ നിന്നും വാട്‌സ്ആപ്പ് ചാറ്റുകളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News