കടിച്ച മൂർഖനെ ജാക്കറ്റിനുള്ളിലിട്ട് ഇ-റിക്ഷ ഡ്രൈവർ; വൈറലായി ദൃശ്യങ്ങൾ

'നിന്നെ കടിച്ച പാമ്പ് എവിടെ?' എന്ന് ചോദിച്ചപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അയാൾ തന്റെ ജാക്കറ്റിന്റെ സിപ്പ് തുറന്ന് ഉള്ളിലിരുന്ന ജീവനുള്ള പാമ്പിനെ പുറത്തെടുത്തത്

Update: 2026-01-14 12:02 GMT

മഥുര : സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് പാമ്പ് കടിയേറ്റ് ആശുപത്രിയിലെത്തിയ ഉത്തർ പ്രദേശ് സ്വദേശിയുടെ ദൃശ്യങ്ങളാണ്. പാമ്പ് കടിയേറ്റ് ചികിത്സക്കായി ആശുപത്രിയിൽ എത്തിയ ഇയാൾ തണുപ്പിനെ പ്രതിരോധിക്കാനായി ധരിച്ച ജാക്കറ്റിനുള്ളിലാണ് പാമ്പിനെ കൊണ്ടുവന്നത്. 

സംഭവം ഇങ്ങനെയാണ്- മഥുരയിലെ ഒരു ഇ-റിക്ഷാ ഡ്രൈവർക്കാണ് പാമ്പ് കടിയേറ്റത്. തുടർന്ന് ഇയാൾ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലെത്തി. എന്നാൽ, ആശുപത്രിയിലെത്തിയ തനിക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഇയാൾ അവിടെ ബഹളം വെക്കാൻ തുടങ്ങി. ബഹളം കേട്ട് കൂടിയവരിൽ ഒരാൾ 'നിന്നെ കടിച്ച പാമ്പ് എവിടെ?' എന്ന് ചോദിച്ചപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അയാൾ തന്റെ ജാക്കറ്റിന്റെ സിപ്പ് തുറന്ന് ഉള്ളിലിരുന്ന ജീവനുള്ള പാമ്പിനെ പുറത്തെടുത്തത്.

Advertising
Advertising

ഏറ്റവും വിഷമേറിയ പാമ്പുകളിൽ ഒന്നായ മൂർഖൻ പാമ്പിനെയാണ്‌യാതൊരു കൂസലുമില്ലാതെ ഇയാൾ കൈയ്യിലെടുത്തത്. ഗോവിന്ദ് പ്രതാപ് സിംഗ് എന്ന വ്യക്തി എക്‌സ് പ്ലാറ്റ് ഫോമിലാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 'മഥുരയിലെ ഇ-റിക്ഷാ ഡ്രൈവറെ പാമ്പ് കടിച്ചു. സാധാരണ പാമ്പല്ല, നല്ല ഫണമുള്ള പാമ്പ്! ചികിത്സ കിട്ടുന്നില്ലെന്ന് പറഞ്ഞ് അയാൾ ആശുപത്രിയിൽ കിടന്ന് ഒച്ചവെക്കുകയായിരുന്നു. കൂടെയുള്ളവർ പാമ്പ് എവിടെ എന്ന് ചോദിച്ചപ്പോൾ ജാക്കറ്റിനുള്ളിൽ നിന്ന് അയാൾ ജീവനുള്ള പാമ്പിനെ പുറത്തെടുത്തു. എന്തൊരു മനുഷ്യരാണിവർ!' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാമ്പ് കടിയേറ്റാൽ എത്രയും വേഗം ചികിത്സ തേടണമെന്നും പാമ്പിനെ പിടികൂടാനോ കൂടെ കൊണ്ടുപോകാനോ ശ്രമിക്കുന്നത് അതീവ അപകടകരമാണെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News