സിസോദിയക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ഇ.ഡി

ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നായിരുന്നു ആദ്യ റിപ്പോർട്ട്.

Update: 2022-08-23 16:02 GMT

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കേസെടുത്തിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കള്ളപ്പണം വെളുപ്പിക്കൽ‌ കുറ്റം ചുമത്തി ഇ.ഡി കേസെടുത്തെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ കേസിന്റെ കാര്യം ഇ.ഡിയിലെ മുതിർന്ന ഉദ്യോ​ഗസ്ഥൻ നിഷേധിച്ചതായി എഎൻഐ വ്യക്തമാക്കി. ഇഡി അഡീഷനൽ ‍‍ഡയറക്ടർ സോണിയ നരാ​ങ് സ്ഥിരീകരിച്ചതു പ്രകാരമായിരുന്നു മുൻ റിപ്പോർട്ടെന്നും എഎൻഐ പറഞ്ഞു.

കേസ് സംബന്ധിച്ച് ഇ.ഡി സി.ബി.ഐയിൽ നിന്നും വിവരങ്ങൾ തേടിയിരുന്നു. കഴിഞ്ഞ ദിവസം സി.ബി.ഐ മനീഷ് സിസോദിയക്കെതിരെ കേസെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 19ന് അദ്ദേഹത്തിന്റെ വസതിയിലും മറ്റിടങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News