ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് നവംബർ 6, 11 തിയതികളില്‍, വോട്ടെണ്ണല്‍ നവംബർ 14ന്

പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ വോട്ടര്‍പട്ടിക സമഗ്ര പരിഷ്‌കരണം (എസ്‌ഐആര്‍) പൂര്‍ത്തിയാക്കിയ ശേഷമാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്

Update: 2025-10-06 12:05 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. നവംബർ 6നും 11നും ആണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ നവംബർ 14നാണ്.

7.43 കോടിയാണ് സംസ്ഥാനത്തെ ആകെ വോട്ടർമാർ. 3.92 കോടി പുരുഷ വോട്ടർമാരും 3.50 കോടി സ്ത്രീ വോട്ടർമാരുമാണ്. 90712പോളിംഗ് സ്റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. പ്രശ്നബാധിത മേഖലകളിൽ കേന്ദ്രസേനയെ വിന്യസിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.

പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ വോട്ടര്‍പട്ടിക സമഗ്ര പരിഷ്‌കരണം (എസ്‌ഐആര്‍) പൂര്‍ത്തിയാക്കിയ ശേഷമാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. 243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് എന്‍ഡിഎ-ഇന്‍ഡ്യ മുന്നണികള്‍ നേര്‍ക്കുനേര്‍ പോരാട്ടമാണ്.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎയില്‍ ജെഡിയുവും ബിജെപിയുമാണ് പ്രധാന പാര്‍ട്ടികള്‍. തേജസ്വി യാദവ് നേതൃത്വം നല്‍കുന്ന ആര്‍ജെഡിയാണ് 'ഇന്‍ഡ്യ' മുന്നണിയിലെ പ്രധാന പാര്‍ട്ടി. കോണ്‍ഗ്രസാണ് മുന്നണിയെ മറ്റൊരു പ്രധാന കക്ഷി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയും ബിഹാറില്‍ കന്നിയങ്കത്തിനിറങ്ങും.

Updating...

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News