ഏക സിവിൽ കോഡ് ജനങ്ങൾക്കിടയിലെ ഐക്യം തകർക്കും: സർവകക്ഷി യോഗത്തിൽ ഇ.ടി.മുഹമ്മദ് ബഷീർ

മണിപ്പൂർ കലാപം സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായും എംപി കൂട്ടിച്ചേർത്തു.

Update: 2023-07-19 13:48 GMT

ഇ.ടി.മുഹമ്മദ് ബഷീർ 

Advertising

ഡൽഹി: ഏക സിവിൽ കോഡ് രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള ഐക്യം തകർക്കുമെന്ന് സർവകക്ഷി യോഗത്തിൽ ഉന്നയിച്ചതായി ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മണിപ്പൂർ കലാപം സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായും എംപി കൂട്ടിച്ചേർത്തു.  

പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ യോഗം നടന്നത്. മണിപ്പൂരിലെ സംഘർഷം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. തക്കാളിയുടെ വിലവർധനവ്, ഗുസ്തി താരങ്ങളുടെ സമരം എന്നിങ്ങനെ വിവിധ വിഷയങ്ങൾ പാർലമെൻറിൽ ഉന്നയിക്കാൻ ഒരുങ്ങി നിൽക്കുകയാണ് പ്രതിപക്ഷം.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News