300 കിലോമീറ്റർ വേഗതയിൽ ഓടിച്ച സൂപ്പർ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി; യൂട്യൂബർക്ക് ദാരുണാന്ത്യം

25 കാരനായ അഗസ്ത്യക്ക് യൂട്യൂബിൽ 12 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്

Update: 2023-05-05 07:53 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: പ്രശസ്ത ബൈക്ക് റൈഡറും യൂട്യൂബറുമായ അഗസ്ത്യ ചൗഹാൻ ബൈക്ക് അപകടത്തിൽ കൊല്ലപ്പെട്ടു. 300 കിലോമീറ്റർ വേഗതയിൽ സൂപ്പർ ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡിറിൽ ഇടിച്ചായിരുന്നു അപകടം.

25 കാരനായ അഗസ്ത്യക്ക് യൂട്യൂബിൽ 12 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്.ബൈക്ക് യാത്രകളും സാഹസിക യാത്രകളും ഈ ചാനലിലൂടെ പങ്കുവെച്ചിരുന്നു.ഡെറാഡൂണ്‍ സ്വദേശിയായ  അഗസ്ത്യ ഡൽഹിയിലേക്കുള്ള യാത്രാമധ്യേയാണ് അഗസ്ത്യ അപകടത്തിൽപ്പെട്ടത്. യമുന എക്സ്പ്രസ് വേയിലെ ഡിവൈഡറിലിടിച്ച് ബൈക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അഗസ്ത്യ തെറിച്ചുവീഴുകയും ഹെൽമറ്റ് തകരുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഗസ്ത്യ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടവിവരമറിഞ്ഞ് എമർജൻസി മെഡിക്കൽ ടീം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകട വിവരം ലഭിച്ചയുടൻ അലിഗഡ് ജില്ലയിലെ തപ്പാൽ പൊലീസ് ഉദ്യോഗസ്ഥർ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗ്രേറ്റർ നോയിഡയിലെ ജെവാറിലെ കൈലാഷ് ആശുപത്രി മോർച്ചറിയിലേക്ക് അയച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News