പണം ചോദിച്ചതിന് മീൻകാരന്റെ കണ്ണ് ചൂഴ്‌ന്നെടുത്തു; കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്നു

നൈനിറ്റാൾ ജില്ലയിലെ ടോക്‌നർത്തോള ഗ്രാമത്തിൽ മീൽ വിൽപന നടത്തിയിരുന്ന ഭഗ് വാൻ സിങ് പടിയാർ (33) ആണ് കൊല്ലപ്പെട്ടത്.

Update: 2021-11-13 16:19 GMT

മീൻ വാങ്ങിയതിന്റെ പണം ചോദിച്ചതിന് കച്ചവടക്കാരന്റെ കണ്ണ് ചൂഴ്‌ന്നെടുത്ത് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്നു. ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലാണ് സംഭവം. നാലുപേർ ചേർന്ന് സ്റ്റീൽ വടികൊണ്ട് കണ്ണുകൾ ചൂഴ്‌ന്നെടുത്ത ശേഷം ഇരുനില വീടിന്റെ മേൽക്കൂരയിൽ നിന്ന് ഇയാളെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. എട്ട് ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് ഇയാൾ മരിച്ചത്.

നൈനിറ്റാൾ ജില്ലയിലെ ടോക്‌നർത്തോള ഗ്രാമത്തിൽ മീൽ വിൽപന നടത്തിയിരുന്ന ഭഗ് വാൻ സിങ് പടിയാർ (33) ആണ് കൊല്ലപ്പെട്ടത്. നവംബർ രണ്ടിന് രാത്രി ഏഴ് മണിയോടെ നാട്ടുകാരായ നാലുപേർ മത്സ്യം വാങ്ങാനായി ഇയാളുടെ കടയിലെത്തിയിരുന്നു. എന്നാൽ ഇവർ പണം നൽകാൻ തയ്യാറായില്ല.

Advertising
Advertising

പണം ചോദിച്ചതിനെ തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് നാലുപേരും ചേർന്ന് ഭഗ്‌വാൻ സിങ്ങിനെ ക്രൂരമായി മർദിക്കുകയും കണ്ണുകൾ ചൂഴ്‌ന്നെടുക്കുകയുമായിരുന്നു. തുടർന്ന് ഇരുനില വീടിന്റെ മേൽക്കൂരയിലേക്ക് വലിച്ചിഴച്ച് കയറ്റിയ ശേഷം താഴേക്ക് തള്ളിയിടുകയായിരുന്നു. പിന്നീട് പ്രതികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

കൊല്ലപ്പെട്ട ഭഗ്‌വാന്റെ അമ്മാവൻ നൽകിയ ഗണേഷ് സിങ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൗശൽ സിങ്, സുനിൽ ജോഷി, ഭൂപാൽ സിങ്, ചഞ്ചൽ സിങ് എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News