Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ജയ്പ്പൂര്‍: രാജസ്ഥാനിലെ ജലവാറില്‍ പ്രൈമറി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നു. 17 പേര്‍ക്ക് പരിക്കേറ്റു.
ദുരന്തനിവാരണ സേന സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ജലവാറിലെ പിപ്ലോടി പ്രൈമറി സ്‌കൂളിന്‍ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. സംഭവസ്ഥലത്തു നിന്നുള്ള വിഡിയോ പരിഭ്രാന്തി പരത്തുന്നതാണ്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി നാട്ടുകാര്‍ നെട്ടോട്ടമോടുന്നത് വിഡിയോയില്‍ കാണാം.
ഇഷ്ടികകള്‍ കൈകണ്ട് നീക്കം ചെയ്തുമൊക്കെയാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ വിദ്യാര്‍ഥികളെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇനിയും നിരവധി വിദ്യാര്‍ഥികള്‍ കുടുങ്ങി കിടിക്കുന്നുണ്ടെന്നാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.