ഇന്ധനവില റെക്കോർഡിൽ; ഡീസൽ വിലയും 100 കടന്നു

മുംബൈയിലാണ് പെട്രോളിന് ഏറ്റവും കൂടുതൽ വിലയീടാക്കുന്നത്

Update: 2021-10-09 09:34 GMT
Editor : Midhun P | By : Web Desk

രാജ്യത്ത് പെട്രോൾ-ഡീസൽ വില റെക്കോർഡില്‍. ഇന്ന് മാത്രം പെട്രോളിന് 30 പൈസ കൂടിയതോടെ ലിറ്ററിന് 103.84 രൂപയാണ് ഡൽഹിയിലെ വില. ഡീസലിന് 35 പൈസയാണ് കൂടിയത്. 90.47 രൂപയാണ് ഒരു ലിറ്റർ ഡീസലിന്റെ വില.

മുംബൈയിലാണ് പെട്രോളിന് ഏറ്റവും കൂടുതൽ വിലയീടാക്കുന്നത്. 109.83 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ വിലയും 100 രൂപ കടന്നിട്ടുണ്ട്. മുംബൈയിൽ ഇന്ധനങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതി കൂടുതലായതിനാലാണ് വില ഇത്രയും കൂടാൻ കാരണം.

കേരളത്തിലും സ്ഥിതി സമാനമാണ്. 104.01 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ ശരാശരി വില. ഡീസൽ വില നൂറിലേക്ക് അടുക്കുകയാണ്. 97.82 രൂപയാണ് ഒരു ലിറ്റർ ഡീസലിന്റെ വില. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നിവ ദിവസേനയാണ് ഇന്ധനവിലയിൽ മാറ്റം വരുത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങളും ഡോളർ വിനിമയ നിരക്കിലെ വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തിലാണ് കമ്പനികൾ വില നിശ്ചയിക്കുന്നത്.

നിലവിൽ ഒരു ബാരൽ ബ്രന്റ് ക്രൂഡ് ഓയിലിന് 82 ഡോളറാണ് വില. ക്രൂഡ് ഓയിലിന്റെ വിലയും ദിവസവും മാറുന്നത് ആഭ്യന്തര വിപണിയേയും ബാധിക്കുന്നുണ്ട്.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News