ഭരണഘടനയിൽനിന്ന് സോഷ്യലിസവും മതേതരത്വവും നീക്കം ചെയ്യാനുള്ള സുവർണാവസരം: ഹിമന്ത ബിശ്വ ശർമ

'ദി എമർജൻസി ഡയറീസ്- ഇയേഴ്‌സ് ദാറ്റ് ഫോർജ്ഡ് എ ലീഡർ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഹിമന്ത വിവാദ പ്രസ്താവന നടത്തിയത്.

Update: 2025-06-30 01:11 GMT

ന്യൂഡൽഹി: ഭരണഘടനയിൽനിന്ന് സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങൾ നീക്കം ചെയ്യാനുള്ള സുവർണാവസരം ഇതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ 42-ാം ഭേദഗതിയിലൂടെ രണ്ട് വാക്കുകൾ കൂട്ടിച്ചേർത്ത് ഭരണഘടന പൂർണമായും മാറ്റിമറിച്ചെന്നും അസം മുഖ്യമന്ത്രി ആരോപിച്ചു.

''അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ ഈ വർഷത്തോടെ പൂർത്തിയായി. ബ്രിട്ടീഷ് അല്ലെങ്കിൽ അമേരിക്കൻ ഭരണഘടനകളിൽ നിന്ന് സ്വീകരിച്ച പദമാണ് സോഷ്യലിസവും മതേതരത്വവും. മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ ഭഗവത്ഗീതയിൽ നിന്നാണ് നാം നമ്മുടെ മതേതരത്വം സ്വീകരിക്കേണ്ടത്. ആർഎസ്എസ് നേതാക്കളും മറ്റു ബുദ്ധിജീവികളും ഈ വാക്കുകൾ ഭരണഘടനയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതാണ് അതിനുപറ്റിയ സുവർണാവസരം''- ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

Advertising
Advertising

'ദി എമർജൻസി ഡയറീസ്- ഇയേഴ്‌സ് ദാറ്റ് ഫോർജ്ഡ് എ ലീഡർ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് ഹിമന്ത വിവാദ പ്രസ്താവന നടത്തിയത്. അടിയന്തരാവസ്ഥ വിരുദ്ധ പ്രസ്ഥാന കാലത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഭവങ്ങളുടെ സമാഹാരമാണ് പുസതകം എന്നാണ് പ്രസാധകർ അവകാശപ്പെടുന്നത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News