വഖഫ് ബിൽ നാളെ പാര്‍ലമെന്‍റിൽ അവതരിപ്പിച്ചേക്കും

വിഷയത്തിൽ രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് എംപിമാരുടെ യോഗം നാളെ നടക്കും

Update: 2025-04-01 08:16 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ല് പാർലമെന്‍റിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. ബില്ലവതരണം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ലോക്സഭ കാര്യോപദേശക സമതി യോഗം ചേരുകയാണ്. വിഷയത്തിൽ രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് എംപിമാരുടെ യോഗം നാളെ നടക്കും .

ബജറ്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസം ബാക്കി നിൽക്കെയാണ് നിർണായകമായ തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ കടക്കുന്നത്. ഈ സമ്മേളന കാലയളവിൽ തന്നെ വഖഫ് ഭേദഗതി ബിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രിമാർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ കാര്യ നിർവാഹക സമിതിയുടെ യോഗമാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്. വഖഫ് ബില്ലിൽ പ്രതിപക്ഷത്തിന് പ്രതിഷേധിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

Advertising
Advertising

വഖഫ് ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് എംപിമാരുടെ യോഗം നാളെ നടക്കും. അതേസമയം വഖഫ് ബില്ലിനെ അനുകൂലിച്ച കെസിബിസിക്കും സിബിസിഐക്കും മറുപടി നൽകി പി.സന്തോഷ് കുമാർ എംപി. ബിഹാർ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ വഖഫ് ബില്ലിൽ കരുതലോടെയാണ് ബിജെപി നീങ്ങുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News