മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്; പരാതിക്കാരനായ മുത്തശ്ശൻ അറസ്റ്റിൽ

പെൺകുട്ടിയെ കൊതുകുവലയുടെ അടിയിൽ നിന്ന് വലിച്ചെടുത്ത് കൊണ്ടുപോകുകയും പീഡനത്തിന് ശേഷം സമീപത്തെ അഴുക്കുചാലില്‍ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു

Update: 2025-11-11 04:34 GMT
Editor : Lissy P | By : Web Desk

കൊല്‍ക്കത്ത:പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിൽ മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന നാലുവയസുകാരിയെ തട്ടിക്കൊണ്ടു ലൈംഗികമായി പീഡിച്ച സംഭവത്തില്‍ മുത്തശ്ശന്‍ അറസ്റ്റില്‍. പൊലീസ് അന്വേഷണത്തിനിടെ മുത്തശ്ശന്‍റെ മൊഴിയിലെ പൊരുത്തക്കേടുകളുണ്ടായിരുന്നു.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മുത്തശ്ശന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് താരകേശ്വർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.  പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ കൊതുകുവലയുടെ അടിയിൽ നിന്ന് വലിച്ചെടുത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കുടുംബത്തിന്‍റെ പരാതി.

Advertising
Advertising

പുലർച്ചെ കുട്ടിയെ കാണാതായതോടെ കുടുംബം പരിഭ്രാന്തിയിലായി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം ഉച്ചകഴിഞ്ഞ് സ്റ്റേഷന് സമീപമുള്ള അഴുക്കുചാലിന് സമീപം നഗ്നയായി രക്തം പുരണ്ട നിലയിലാണ് കുട്ടിയെ ബന്ധുക്കൾ കണ്ടെത്തിയത്. കുട്ടിയുടെ കവിളില്‍ കടിയേറ്റ പാടുകളുണ്ടായിരുന്നു.കുടുംബത്തിന്‍റെ പരാതി അന്വേഷിക്കാന്‍ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസില്‍ ഞെട്ടിക്കുന്ന വഴിത്തിരിവുണ്ടായത്. കേസില്‍ പരാതിക്കാരനും പെണ്‍കുട്ടിയുടെ മുത്തശ്ശന്‍ തന്നെയാണ് പ്രതിയെന്ന് തെളിഞ്ഞെന്നും ഇയാളെ അറസ്റ്റ് ചെയ്തെന്നും ഹൂഗ്ലി റൂറൽ പൊലീസ് സൂപ്രണ്ട് കാംനാഷിഷ് സെൻ അറിയിച്ചു. പരാതി കിട്ടിയതിന് പിന്നാലെ പൊലീസ് സ്ഥലം സീല്‍ ചെയ്യുകയും ഫോറന്‍സിക് സംഘം നിരവധി സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് ശിശുക്ഷേമ സമിതിയെയും അറിയിച്ചിട്ടുണ്ടെന്നും അവർ സ്വന്തമായി അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവം നടന്ന പ്രദേശം റെയിൽവേ അധികാരപരിധിയിൽ വരുന്നതാണെന്ന് എസ്പി കാംനാഷിഷ് സെൻ പറഞ്ഞു. പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് റെയില്‍വെ പൊലീസിന് കത്തെഴുതിയിട്ടുണ്ട്. 

അഴുക്കുചാലില്‍നിന്ന് കണ്ടെത്തിയ കുട്ടിയെ ഉടന്‍തന്നെ  താരകേശ്വർ റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  ഡോക്ടർമാർ പ്രഥമശുശ്രൂഷ നൽകി ഡിസ്ചാർജ് ചെയ്തെന്നാരോപിച്ച് കുടുംബം പ്രതിഷേധിച്ചിരുന്നു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തസ്രാവമുണ്ടെന്നും അധികൃതർ ഉടൻ പോലീസിനെ അറിയിക്കാൻ പരാജയപ്പെട്ടുവെന്നും കുടുംബം ആരോപിച്ചിരുന്നു. 

സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സംസ്ഥാനത്തിനുള്ളത് പരാജയപ്പെട്ട മുഖ്യമന്ത്രിയാണെന്ന് ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.റെയിൽവേ പൊലീസിന്റെ ഭാഗത്തുനിന്ന് സുരക്ഷാ വീഴ്ച ഉണ്ടായതായെന്ന്  താരകേശ്വർ എംഎൽഎ രാമേന്ദു സിംഹ റോയ് പ്രതികരിച്ചു. 


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News