വിവാഹചടങ്ങിനിടെ വിഷം കഴിച്ച് വരൻ മരിച്ചു; വധു ഗുരുതരാവസ്ഥയിൽ

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ്

Update: 2023-05-18 01:54 GMT
Editor : ലിസി. പി | By : Web Desk

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വിവാഹ ചടങ്ങിനിടെ വിഷം കഴിച്ച് വരൻ മരിച്ചു. വധുവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹചടങ്ങിനിടെ ഇരുവരും വഴക്കിടുകയായിരുന്നെന്നും തുടർന്ന് 21 കാരനായ വരൻ വിഷം കഴിക്കുകയും ചെയ്തു. ഇതറിഞ്ഞ വധുവും വിഷം കഴിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. രവിശങ്കർ നഗർ സ്വദേശിയായ ദീപക് അഹിർവാർ (28) ആണ് മരിച്ചത്.

കനാഡിയ ഏരിയയിലെ ആര്യസമാജ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. വധു 20 കാരിയായ നിഷയുടെ നില അതീവഗുരുതരമായി തുടരുകയാണന്ന് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എഎസ്‌ഐ) റംസാൻ ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.  

Advertising
Advertising

ഒരു വര്‍ഷം  മുൻപാണ് ദീപക്കിന്‍റെയും നിഷയുടെയും വിവാഹ നിശ്ചയം കഴിഞ്ഞതെന്ന് അമ്മാവൻ ഗണേഷ് അഹിർവാർ മാധ്യമങ്ങളോട് പറഞ്ഞു. ഒരു ക്യാബ് കമ്പനിയുടെ മാനേജരായിരുന്നു ദീപക്. എന്നാൽ ജോലിയിൽ തൃപ്തനല്ലാത്തതിനാൽ വിവാഹത്തിന് മുമ്പ് മികച്ച ജോലി കണ്ടെത്തണമെന്നായിരുന്നു ദീപകിന്‍റെ ആഗ്രഹം.  

കഴിഞ്ഞ കുറേ നാളുകളായി യുവതി വിവാഹത്തിന് സമ്മർദം ചെലുത്തിയിരുന്നതായി വരന്റെ വീട്ടുകാർ പറയുന്നു. എന്നാൽ ജോലിയും കരിയറും കുറച്ച് കൂടി മെച്ചപ്പെടുത്താൻ വിവാഹം രണ്ട് വർഷം കഴിഞ്ഞിട്ട് മതിയെന്നായിരുന്നു വരന്റെ നിലപാട്. ഇതിനെത്തുടർന്ന് വധു വരനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെന്നും വരന്റെ വീട്ടുകാർ പറയുന്നു. പെൺകുട്ടിയുടെ സമ്മർദത്തെ തുടര്‍ന്നാണ് ദീപക് വിവാഹത്തിന് സമ്മതിച്ചത്. 

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുകുടുംബങ്ങളുടെയും മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News