കുത്തിയൊലിച്ച മഴയിൽ വീട്ടിലേക്ക് ഒഴുകിയെത്തിയത് നൂറുകണക്കിന് നോട്ടുകൾ; വീഡിയോ

പ്രളയജലം ഒരാളുടെ വീടിനുള്ളിലേക്ക് ശക്തമായി ഇരച്ചുകയറുന്നത് വീഡിയോയിൽ കാണാം

Update: 2026-07-10 07:34 GMT

ഡൽഹി: മുംബൈ, ഡൽഹി അടക്കമുള്ള നഗരങ്ങളിൽ കനത്ത മഴ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ മരങ്ങളും മറ്റും കടപുഴകി ഒഴുകി വരുന്നത് നാം കണ്ടിട്ടുണ്ട്. ചിലപ്പോൾ വീട്ടുപകരണങ്ങളും കെട്ടിടാവശിഷ്ടങ്ങളുമൊക്കെ കാണാം. എന്നാൽ ഒരു വീട്ടിലേക്ക് കറൻസി നോട്ടുകൾ ഒഴുകി വരുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്.

പ്രളയജലം ഒരാളുടെ വീടിനുള്ളിലേക്ക് ശക്തമായി ഇരച്ചുകയറുന്നത് വീഡിയോയിൽ കാണാം. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് വെള്ളത്തിന്‍റെ ഒഴുക്കിനൊപ്പം വീട്ടിലേക്ക് ഒഴുകിയെത്തിയത് നൂറിന്‍റെയും 200ന്‍റെയുമൊക്കെ നോട്ടുകളാണ്. എന്നാൽ എവിടെയാണ് സംഭവമെന്നോ എന്നാണ് നടന്നതെന്നോ വ്യക്തമല്ല. ദൈവത്തിന്‍റെ പദ്ധതിയെന്നാണ് ചിലര്‍ തമാശയായി പ്രതികരിച്ചത്.

Advertising
Advertising

അതേസമയം മഹാരാഷ്ട്രയിൽ കനത്ത മഴ തുടരുകയാണ്. മുംബൈ, താനെ, പൂനെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. വെള്ളക്കെട്ട് മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണ്. യിൻ സർവീസുകളെയും വിമാന സർവീസുകളെയും തടസ്സപ്പെടുത്തി. റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിനുകൾ പോലും സ്തംഭിച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News