ദി വയർ പോർട്ടൽ എഡിറ്റർമാരിൽനിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ തിരികെ നൽകണമെന്ന് ഡൽഹി ഹൈക്കോടതി

ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ നൽകിയ കേസിലായിരുന്നു ഉപകരണങ്ങൾ പിടിച്ചെടുത്തത്

Update: 2023-09-24 06:08 GMT

ന്യൂഡൽഹി: ദി വയർ പോർട്ടൽ എഡിറ്റർമാരിൽനിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ തിരികെ നൽകണമെന്ന് ഡൽഹി ഹൈക്കോടതി. 15 ദിവസത്തിനകം എല്ലാ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും തിരികെ നൽകണമെന്ന് കോടതി നിർദേശിച്ചു. ഡൽഹി പൊലീസിനാണ് കോടതി നിർദേശം നൽകിയത്.

കഴിഞ്ഞ വർഷം ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ നൽകിയ കേസിലായിരുന്നു ഉപകരണങ്ങൾ പിടിച്ചെടുത്തത്. തന്റെ പ്രതിച്ഛായ തകർക്കാൻ ആസൂത്രിത നീക്കങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് അമിത് മാളവ്യ പരാതി നൽകിയത്. ഉടൻ നടപടിയെടുത്ത ഡൽഹി പൊലീസ് എഡിറ്റർമാരുടെ അടക്കം ലാപ്‌ടോപ്പുകളും മറ്റു ഉപകരണങ്ങളും പിടിച്ചെടുക്കുകയായിരുന്നു.

Advertising
Advertising

അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഉപകരണങ്ങൾ വിട്ടുകൊടുക്കരുതെന്നും ഡൽഹി പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ ഇത്രയും കാലം പിടിച്ചുവെക്കാൻ പാടില്ലെന്നും ലഭ്യമായ വിവരങ്ങൾവെച്ച് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനുമായിരുന്നു കോടതി നിർദേശം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News