അജിത് ഡോവലിനെ മാറ്റിയില്ലെങ്കില്‍ മോദി രാജി വെക്കേണ്ടി വരും: സുബ്രമണ്യൻ സ്വാമി

ബി.ജി.പിക്കുള്ളിലെ മോദി വിരുദ്ധ ചേരിയിലെ പ്രമുഖനാണ് സുബ്രമണ്യൻ സ്വാമി. മുമ്പ് നിരവധി തവണ ഇത്തരം പരാമർശങ്ങളുമായി അദ്ദേഹം രംഗത്തുവന്നിട്ടുണ്ട്

Update: 2023-02-14 06:38 GMT
Advertising

ന്യഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ തൽസ്ഥാനത്ത് നിന്നും നീക്കിയില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജിവെച്ച് പുറത്തുപോകേണ്ടിവരുമെന്നും മുതിർന്ന ബി.ജെ.പി നേതാവും മുൻ എം.പിയുമായ സുബ്രമണ്യൻ സ്വാമി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ''ഡോവലിനെ എൻ.എസ്.എ പദവിയിൽ നിന്ന് മോദി പുറത്താക്കണം. പെഗാസസ് ടെലിഫോൺ ടാപ്പിംഗ്, വാഷിംഗ്ടൺ ഡിസിയിൽ നിന്ന് വരാനിരിക്കുന്ന അതിനേക്കാൾ ഭയാനകമായ ഒന്നിൽ ഉൾപ്പെടെ നിരവധി തവണ അദ്ദേഹം വിഡ്ഢിത്തം കാണിച്ചിട്ടുണ്ട്. അല്ലാത്തപക്ഷം 2023 പകുതിയോടെ മോദിക്കും രാജിവെക്കേണ്ടി വന്നേക്കാം''. അദ്ദേഹേം ട്വീറ്റ് ചെയ്തു.

ബി.ജി.പിക്കുള്ളിലെ മോദി വിരുദ്ധ ചേരിയിലെ പ്രമുഖനാണ് സുബ്രമണ്യൻ സ്വാമി. മുമ്പ് നിരവധി തവണ ഇത്തരം പരാമർശങ്ങളുമായി അദ്ദേഹം രംഗത്തുവന്നിട്ടുണ്ട്. രാമസേതു മുറിച്ച് വിഴിഞ്ഞം തുറമുഖം നിർമിക്കുന്നതിലുള്ള രാമ കോപമാണ് അദാനി ഗ്രൂപ്പ് നേരിടുന്ന തകർച്ചക്ക് കാരണമെന്ന് അദ്ദേഹം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അദാനിയുടെ വിഴിഞ്ഞം തുരമുഖം കാരണമാണ് രാമസേതുവിനെ പൈതൃക സ്മാരകമാക്കാൻ മേദി വിസമ്മതിക്കുന്നതെന്നും അദാനിയുടെ മുഴുവൻ സ്വത്തുക്കളും പിടിച്ചെടുത്ത് ലേലം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ഇതിന് മുമ്പ് അക്ഷയ് കുമാർ ചിത്രം 'രാം സേതു'വിനെതിരെ സുബ്രമണ്യൻ സ്വാമി രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിൽ രാമസേതു ചരിത്രം വളച്ചൊടുക്കുന്നുവെന്ന് ആരോപിച്ച് അക്ഷയ് കുമാർ അടക്കമുള്ള അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമെതിരെ നിയമനടപടിയിലേക്ക് നീങ്ങുകയും ചെയ്തിരുന്നു. എല്ലാവർക്കും സുബ്രമണ്യൻ സ്വാമി വക്കീൽ നോട്ടിസ് അയച്ചിരിന്നു.


തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. 'മുംബൈ സിനിമക്കാർക്ക് (വസ്തുതകളെ) വളച്ചൊടിക്കുകയും തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്ന മോശം സ്വഭാവമുണ്ട്. അവരെ ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ച് പഠിപ്പിക്കാൻ അഭിഭാഷകനായ സത്യ സബർവാൾ മുഖേനെ രാമസേതു ഇതിഹാസം വളച്ചൊടിച്ച ചലച്ചിത്ര നടൻ അക്ഷയ് കുമാറിനും മറ്റ് എട്ടുപേർക്കും വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ്.''-ട്വീറ്റിൽ അദ്ദേഹം അറിയിച്ചു.

ഇതിനുമുൻപും അക്ഷയ് കുമാറിനെതിരെ സുബ്രമണ്യൻ സ്വാമി രംഗത്തെത്തിയിരുന്നു. രാമസേതു വിഷയത്തിൽ തന്നെയാണ് കഴിഞ്ഞ വര്‍ഷം ജൂലൈയിൽ താരത്തിനെതിരെ ബി.ജെ.പി നേതാവ് ഭീഷണിയുയർത്തിയത്. അക്ഷയ് കുമാറിനെ കാനഡയിലേക്ക് നാടുകടത്തണമെന്ന് അന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.






Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News