''ഹിറ്റ്‌ലറെപ്പോലെ പെരുമാറിയാൽ അതുപോലെ മരിക്കേണ്ടിവരും''; മോദിക്കെതിരെ കോൺഗ്രസ് നേതാവ് സുബോധ് കാന്ത് സഹായ്

സുബോധ് കാന്തിന്റെ പരാമർശത്തെ കോൺഗ്രസ് തള്ളി. പ്രധാനമന്ത്രിക്കെതിരെയുള്ള മര്യാദയില്ലാത്ത അഭിപ്രായപ്രകടനങ്ങളെ അംഗീകരിക്കുന്നില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.

Update: 2022-06-20 11:14 GMT

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സുബോധ് കാന്ത് സഹായ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിറ്റ്‌ലറെപ്പോലെ പെരുമാറുകയാണെങ്കിൽ അദ്ദേഹത്തിന് ഹിറ്റലറെപ്പോലെ മരിക്കേണ്ടിവരുമെന്ന് സഹായ് പറഞ്ഞു. അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച സത്യാഗ്രഹത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

അതേസമയം സുബോധ് കാന്തിന്റെ പരാമർശത്തെ കോൺഗ്രസ് തള്ളി. പ്രധാനമന്ത്രിക്കെതിരെയുള്ള മര്യാദയില്ലാത്ത അഭിപ്രായപ്രകടനങ്ങളെ അംഗീകരിക്കുന്നില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. മോദി സർക്കാറിനെ കൊള്ളക്കാരുടെ സർക്കാർ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

Advertising
Advertising

ഇത് കൊള്ളക്കാരുടെ സർക്കാറാണ്. ഒരു റിങ് മാസ്റ്ററെപ്പോലെയാണ് മോദി അഭിനയിക്കുന്നത് എന്നാൽ ഒരു ഏകാധിപതിയുടെ വേഷമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്-സുബോധ് കാന്ത് സഹായ് പറഞ്ഞു.

മോദി സർക്കാറിന്റെ ഏകാധിപത്യ, ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് പോരാട്ടം തുടരുമെന്ന് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News