ബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം; പ്രതി അഷ്‌റഫിനെ കോടതി റിമാൻഡ് ചെയ്തു

പത്ത് ദിവസം മുമ്പാണ് അഷ്‌റഫിന്റെ വീട്ടിൽ താൻ താമസം തുടങ്ങിയതെന്ന് വിദ്യാർഥിനി നൽകിയ പരാതിയിൽ പറയുന്നു

Update: 2025-08-04 05:43 GMT

ബംഗളൂരു: ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കോഴിക്കോട് സ്വദേശി അഷ്‌റഫിനെ കോടതി റിമാൻഡ് ചെയ്തു. അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ഹോസ്റ്റലിൽ താമസിച്ച പെൺകുട്ടിയെയാണ് പീഡനത്തിനിരയായത്.

വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അർധരാത്രി പെൺകുട്ടിയുടെ മുറിയിലെത്തിയ അഷ്റഫ് വിദ്യാർഥിയോട് ഒപ്പം വരാൻ ആവശ്യപ്പെട്ടു. ഇത് നിരസിച്ച പെൺകുട്ടിയെ വലിച്ചിഴച്ച് കാറിൽ കയറ്റി നിർമാണം നടക്കുന്ന മറ്റൊരു ഹോസ്റ്റൽ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പത്ത് ദിവസം മുമ്പാണ് അഷ്‌റഫിന്റെ വീട്ടിൽ താൻ താമസം തുടങ്ങിയതെന്ന് വിദ്യാർഥിനി നൽകിയ പരാതിയിൽ പറയുന്നു.

watch video:

Full View

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News