'വികാരം വ്രണപ്പെടുത്തുന്നു': തായ്‌ലൻഡ്-കംബോഡിയ സംഘർഷത്തിൽ ഹിന്ദു ദേവന്റെ പ്രതിമ തകർത്തതിനെ അപലപിച്ച് ഇന്ത്യ

ഇത്തരം പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു

Update: 2025-12-25 08:28 GMT

ന്യൂഡൽഹി: അതിർത്തി സംഘർഷങ്ങൾക്കിടെ കംബോഡിയൻ ക്ഷേത്ര സമുച്ചയത്തിലെ ഒരു ഹിന്ദു ദേവന്റെ പ്രതിമ തായ്‌ലൻഡ് സൈന്യം തകർത്തതിനെ ഇന്ത്യ അപലപിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്ന ഒരു മേഖലയിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നതെന്നും ഇത് സമീപകാലത്ത് നിർമിച്ചതാണെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു. 'തായ്‌ലൻഡ്-കംബോഡിയ അതിർത്തി തർക്കം നിലനിൽക്കുന്ന ഒരു പ്രദേശത്ത് അടുത്തിടെ നിർമിച്ച ഒരു ഹിന്ദു ദേവന്റെ പ്രതിമ തകർത്തതായി റിപ്പോർട്ടുകൾ കണ്ടു.' രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

മേഖലയിലുടനീളം ഹിന്ദു, ബുദ്ധ ദേവതകളെ ആരാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം പ്രതിമകൾ പൊളിക്കുന്ന നടപടികൾ വേദനാജനകവും അസ്വീകാര്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി തർക്കത്തിൽ ഇരുവരും സംയമനം പാലിക്കണമെന്നും സമാധാനപരമായ ഇടപെടലിലേക്ക് മടങ്ങണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News