സ്വാതന്ത്ര്യദിനാഘോഷം: ഒരുക്കങ്ങൾ അവസാനഘട്ടത്തില്‍, കനത്ത സുരക്ഷ

ചെങ്കോട്ടയിൽ വിവിധ സേനാവിഭാഗങ്ങളുടെ അവസാനവട്ട പരിശീലനം നടന്നു.

Update: 2023-08-14 14:03 GMT
Advertising

ഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. കനത്ത സുരക്ഷയിലാണ് രാജ്യം. ചെങ്കോട്ടയിൽ വിവിധ സേനാവിഭാഗങ്ങളുടെ അവസാനവട്ട പരിശീലനം നടന്നു.

രാജ്യം നാളെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ തയ്യാറെടുക്കവേ തലസ്ഥാന നഗരി പഴുതടച്ച സുരക്ഷയിലാണ്. നാളെ ചെങ്കോട്ടയിൽ നടക്കുന്ന സ്വാതന്ത്ര ദിനാഘോഷത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ എത്തി. അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, കർഷകർ, മത്സ്യതൊഴിലാളികൾ, കെട്ടിട നിർമാണ തൊഴിലാളികൾ എന്നിങ്ങനെ വിവിധ മേഖലയിലുള്ള 1800 അതിഥികൾ പങ്കെടുക്കും.

ഡൽഹിയിലെ 8 റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഐ.ടി.ഓ, പാർലമെന്റ്, ചെങ്കോട്ട എന്നീ പ്രദേശങ്ങൾ നിരോധനാജ്ഞയ്‌ക്ക് കീഴിലാണ്. 10000 സുരക്ഷാ ഭടന്മാരാണ് ഡൽഹിക്കു കാവൽ. 1000 ഫേസ് ഡിറ്റെൻഷൻ ക്യാമറകൾ സ്ഥാപിച്ചു. മണിപ്പൂർ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പ്രതിഷേധ സാധ്യതയും വിഘടനവാദികളായ ഖലിസ്ഥാൻ നാളെ കരിദിനം പ്രഖ്യാപിച്ചതും കണക്കിലെടുത്താണ് സുരക്ഷ കർശനമാക്കിയത്. 

 ഡൽഹിയിലുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി പ്രദർശനങ്ങളും സെമിനാറുകളും നടന്നുവരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വാതന്ത്ര്യദിന പുലരിയെ വരവേൽക്കാൻ രാജ്യം ഒരുങ്ങിക്കഴിഞ്ഞു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News