ജമ്മുവിൽ വീണ്ടും പാക് ആക്രമണം; അതിർത്തി കടന്ന ഡ്രോണുകളെ തകർത്ത് ഇന്ത്യ

എഫ് - 16, ജെഎഫ് - 17 യുദ്ധവിമാനങ്ങളെ തകർത്തു

Update: 2025-05-09 02:50 GMT
Editor : ലിസി. പി | By : Web Desk

representative image

ന്യൂഡല്‍ഹി: അതിർത്തിയിൽ പാകിസ്താനെതിരെ തിരിച്ചടിച്ച് ഇന്ത്യ. ജമ്മു ഉൾപ്പെടെ വിവിധ ഇന്ത്യൻ മേഖലയിലേക്ക് മിസൈലുകൾ തൊടുത്ത് പാകിസ്താൻ നടത്തിയ ആക്രമണനീക്കത്തിനാണ് ഇന്ത്യ കനത്ത തിരിച്ചടി നൽകിയത്. അതിർത്തി കടന്ന പാക് ഡ്രോണുകൾ തകർത്തു. 

പാകിസ്താനിലെ ലഹോറിലും പഞ്ചാബിലും ഇസ്ലാമാബാദിലും റാവൽപിണ്ടിയിലുംസിയാൽക്കോട്ടിലും ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. പാകിസ്താന്‍റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യൻ ആക്രമണത്തിൽ നിർവീര്യമായി.

ജമ്മു, രാജസ്ഥാനിലെ ജയ്സാൽമീർ ഉൾപ്പെടെ വിവിധയിടങ്ങളിലേക്ക് മിസൈലുകൾ പാകിസ്താനിൽ നിന്ന് തൊടുത്തു.എന്നാൽ, ഇന്ത്യയുടെ എസ്-400 വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെ തടുത്തു. ഇന്ത്യ-പാക് സംഘര്‍ഷത്തിന്‍റെ ഭാഗമായി  രാജസ്ഥാനിലും പഞ്ചാബിലും അതീവജാഗ്രത നിർദേശം നൽകി.

അതിനിടെ രണ്ട് പാക് പൈലറ്റുമാർ ഇന്ത്യയിൽ കസ്റ്റഡിയിലായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News