ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ഇന്ത്യ; ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ഇന്ന് ചൈനയിലേക്ക്

ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം തന്ത്രപരവും ദീർഘകാല കാഴ്ച്ചപ്പാടോടെയും മുന്നോട്ടു കൊണ്ടുപോകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു

Update: 2025-08-30 04:20 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. പരസ്പര ബഹുമാനത്തിന്റേയും താൽപര്യത്തിന്റെയും അടിസ്ഥാനത്തിൽ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം തന്ത്രപരവും ദീർഘകാല കാഴ്ച്ചപ്പാടോടെയും മുന്നോട്ടു കൊണ്ടുപോകാൻ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചൈനയുമായുള്ള ബന്ധം ശക്തമാക്കണമെന്നും മോദി കൂട്ടിച്ചേർത്തു. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ചൈനീസ് നഗരമായ ടിയാൻജിനിൽ ഇന്ന് വൈകിട്ടാണ് മോദി എത്തുന്നത്.

നാളെ ചൈനീസ് സമയം ഉച്ചയ്ക്ക് 12 മണിക്കാണ് മോദി ഷി ജിൻപിങ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഗൽവാൻ സംഘർഷത്തിന് ശേഷമുള്ള മോദിയുടെ ആദ്യ ചൈന സന്ദർശനമാണിത്. വിമാന സർവ്വീസുകൾ വീണ്ടും തുടങ്ങുന്നതുൾപ്പടെ പരസ്പര വിശ്വാസം വളർത്താനുള്ള പല തീരുമാനങ്ങളും ചർച്ചയുണ്ടാകുമെന്നാണ് സൂചന.

റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരായ അമേരിക്കൻ സമ്മർദ്ദം കൂടിക്കാഴ്ചയിൽ ചർച്ചയാകും.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News