രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകർന്നുവീണു പൈലറ്റ് മരിച്ചു

മിഗ് 21 വിമാനമാണ് തകർന്നത്.

Update: 2021-12-24 18:05 GMT
Advertising

രാജസ്ഥാനിൽ വ്യോമസേനാ വിമാനം തകർന്നുവീണു പൈലറ്റ് മരിച്ചു. വിങ് കമാൻഡർ ഹർഷിത് സിൻഹ ആണ് മരിച്ചത്.മിഗ് 21 വിമാനമാണ് തകർന്നത്. പരിശീലനപ്പറക്കലിനിടെ രാത്രി എട്ടരയോടെയായിരുന്നു അപകടം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു .

സാം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഡെസേർട്ട് നാഷണൽ പാർക്ക് മേഖലയിലാണ് വിമാനം തകർന്നതെന്ന് ജെയ്‌സാൽമീർ എസ്പി അജയ് സിങ് അറിയിച്ചു.  ഈ വർഷം മാത്രം നിരവധി മിഗ്-21 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 1971 മുതൽ 2012 ഏപ്രിൽ വരെ മാത്രം 482 മിഗ് വിമാനങ്ങൾ അപകടത്തിൽപ്പെട്ടു. 171 പൈലറ്റുമാരും 39 സിവിലിയന്മാരും എട്ട് സർവീസ് ഉദ്യോഗസ്ഥരും ഒരു എയർക്രൂവും കൊല്ലപ്പെട്ടതായി 2012 മെയില്‍ സർക്കാർ പാര്‍ലമെന്‍റിനെ അറിയിക്കുകയുണ്ടായി.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News