ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് പൊട്ടിക്കരയുന്ന കുട്ടിയെ പരിഹസിച്ച് സ്മൃതി ഇറാനി ഫോളോ ചെയ്യുന്ന സംഘ്പരിവാർ ട്രോൾ പേജ്

'ഫെയർ ആന്റ് ലൗലി' ക്രീമിന്റെ പരസ്യത്തിനൊപ്പം കുട്ടിയുടെ ചിത്രവും കൂട്ടിച്ചേർത്താണ് പരിഹാസം.

Update: 2023-10-18 04:50 GMT

ന്യൂഡൽഹി: ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് പൊട്ടിക്കരയുന്ന ഫലസ്തീൻ ബാലനെ പരിഹസിച്ച് സംഘ്പരിവാർ ട്രോൾ പേജ്. 'ഫെയർ ആന്റ് ലൗലി' ക്രീമിന്റെ പരസ്യത്തിനൊപ്പം കുട്ടിയുടെ ചിത്രവും കൂട്ടിച്ചേർത്താണ് പരിഹാസം. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും നിരവധി ബി.ജെ.പി എം.പിമാരും എം.എൽ.എമാരും ഫോളോ ചെയ്യുന്ന പേജിലാണ് ട്രോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Advertising
Advertising

അതിനിടെ ഗസ്സയിലെ ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തിൽ ഇസ്രായേലിനെതിരെ വൻ പ്രതിഷേധം ഉയരുകയാണ്. ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് വെടിയണമെന്നും ഇസ്രായേലിന്റെ അധിനിവേശമാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും സൗദി അറേബ്യ പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ യുദ്ധകുറ്റമാണ് നടത്തിയതെന്നും എല്ലാത്തിനും ഉത്തരവാദി അമേരിക്കയാണെന്നും റഷ്യ ആരോപിച്ചു.

യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് ഇസ്രായേലിലെത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. ഇസ്രായേലിന് പൂർണ പിന്തുണ അറിയിക്കാനാണ് ബെഡൻ എത്തുന്നത്. അതേസമയം ആശുപത്രിക്ക് നേരെ നടന്ന ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് അറബ് രാജ്യങ്ങൾ ബൈഡനുമായുള്ള ചർച്ചയിൽനിന്ന് പിൻമാറി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News