യുദ്ധഭീതിയിൽനിന്ന് അവരെത്തി; ആദ്യസംഘത്തിൽ 242 പേർ

വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരുമായാണ് യുക്രൈനിലെ ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പ്രത്യേക വിമാനം ഡൽഹിയിലെത്തിയത്

Update: 2022-02-23 02:39 GMT
Editor : Shaheer | By : Web Desk
Advertising

യുദ്ധഭീതിയിലുള്ള യുക്രൈനിൽനിന്ന് ഇന്ത്യക്കാരുമായി തിരിച്ച ആദ്യവിമാനം ഡൽഹിയിലെത്തി. വിദ്യാർത്ഥികളടക്കമുള്ള 242 പേരുമായാണ് ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാനമെത്തിയത്.

സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കുന്നതിനാലാണ് യുക്രൈനിൽ കഴിയുന്ന ഇന്ത്യക്കാരെ എത്രയും വേഗം തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ എംബസി ആരംഭിച്ചത്. ഡൽഹി വിമാനത്താവളത്തിലെത്തിയ വിദ്യാർത്ഥികളെ കുടുംബങ്ങൾ പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്. യുക്രൈനിൽ ഇപ്പോൾ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും ആവശ്യമായ എല്ലാം സഹായങ്ങളും എംബസി നൽകുന്നുണ്ടെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

മെഡിക്കൽ വിദ്യാർത്ഥികളാണ് കൂടുതലും യുക്രൈനിൽ പഠനം നടത്തുന്നത്. നാട്ടിലേക്ക് മടങ്ങിയതോടെ ഇവരുടെ പഠനം ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വിദ്യാർഥികളെ കൂടാതെ മറ്റുള്ളവരും വിമാനത്തിലുണ്ടായിരുന്നു. യുക്രൈനിലെ ഇന്ത്യൻ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളെയും നാട്ടിലയക്കാൻ നടപടി സ്വീകരിച്ചു.

നാളെയും ബോറിസ്പിൽ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യയുടെ സർവീസുണ്ടാകും. മൂന്ന് വന്ദേഭാരത് മിഷൻ വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഇതുകൂകൂടാതെ, ഈ മാസം 25, 27, മാർച്ച് ആറ് തിയതികളിൽ മറ്റു പ്രത്യേക വിമാനസർവീസുകൾ കൂടി സജീകരിച്ചിട്ടുടെന്ന് എംബസി അറിയിച്ചു. വിമാന ടിക്കറ്റ് ലഭിക്കുന്നില്ലെന്ന റിപ്പോർട്ടുകളിൽ പരിഭ്രാന്തരാകരുതെന്ന് എംബസി പൗരന്മാരോട് ആവശ്യപ്പെട്ടു.

Summary: Around 240 Indians reached India from Ukraine on Air India's Boeing 787 aircraft

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News