യാത്രക്കാരനിൽ നിന്ന്‌ 'ക്യൂട്ട് ഫീ' ഈടാക്കി ഇൻഡിഗോ; വൈറൽ ട്വീറ്റ്

'പ്രായംകൂടുന്തോറും ഞാൻ കൂടുതൽ സുന്ദരനാകുകയാണെന്ന് എനിക്കറിയാം. അതിന് എന്നോട് ഇൻഡിഗോ പണം ഈടാക്കാൻ തുടങ്ങും' എന്നായിരുന്നു ടിക്കറ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ച് ശാന്തനു ട്വീറ്റ് ചെയ്തത്.

Update: 2022-07-12 07:50 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്‌തൊരാൾ പങ്കുവെച്ച ടിക്കറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ടിക്കറ്റ് നിരക്കുകളുടെ കൂട്ടത്തിൽ ക്യൂട്ട് ചാർജ് എന്ന പേരിൽ 100 രൂപ ഈടാക്കിയതാണ് ഏവരെയും അമ്പരപ്പിച്ചത്. ശാന്തനു എന്ന യാത്രക്കാരനാണ് ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തതിന്റെ ടിക്കറ്റ് ട്വിറ്ററിൽ പങ്കുവെച്ചത്.

'പ്രായംകൂടുന്തോറും ഞാൻ കൂടുതൽ സുന്ദരനാകുകയാണെന്ന് എനിക്കറിയാം. അതിന് എന്നോട് ഇൻഡിഗോ പണം ഈടാക്കാൻ തുടങ്ങും' എന്നായിരുന്നു ടിക്കറ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ച് അയാൾ ട്വീറ്റ് ചെയ്തത്. എയർഫയർ ചാർജസ്, സീറ്റ് ഫീ, കൺവീനിയന്റ് ഫീ, എയർപോർട്ട് സെക്യൂരിറ്റി ഫീ, യൂസ് ഡെവലപ്‌മെന്റ് ഫീ എന്നിവക്കൊപ്പമായിരുന്നു ക്യൂട്ട് ചാർജ് എന്ന പേരിൽ 100 രൂപ ഇൻഡിഗോ ഈടാക്കിയത്. എന്നാല്‍ എന്താണീ 'ക്യൂട്ട് ഫീ' എന്ന് പലര്‍ക്കും പിടികിട്ടിയില്ല. 

കോമൺ യൂസർ ടെർമിനൽ എക്യുപ്‌മെന്റിനെയാണ് 'ക്യൂട്ട്' സൂചിപ്പിക്കുന്നത്. എയർപോർട്ടിലെ മെറ്റൽ ഡിറ്റക്റ്റിങ് മെഷീനുകൾ, എസ്കലേറ്ററുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗത്തിന് ഈടാക്കുന്ന തുകയാണ് ഇത്. സാധാരണയായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഈടാക്കുന്ന ചാർജാണിത്. അതേസമയം ട്വീറ്റ് വൈറലായതോടെ നിരവധിപേരാണ് പ്രതികരണവുമായി എത്തിയത്. ചിലർ 'ക്യൂട്ട് ഫീ' എന്താണെന്ന വിശദീകരിച്ചു. സൗന്ദര്യംകൂടിപ്പോയതുകൊണ്ടാണ് ക്യൂട്ട് ഫീ എന്നും അങ്ങനെയാണെങ്കിൽ എനിക്ക് ഒക്കെ ഒരു ലക്ഷം രൂപവരേയെങ്കിലും ക്യൂട്ട് ഫീ ഇനത്തിൽ കൊടുക്കേണ്ടി വരുമെന്നായിരുന്നു ഒരാളുടെ കമന്റ്. രസകരമായ കമന്റുകളാണ് ഇതിനെച്ചുറ്റിപ്പറ്റി ട്വിറ്ററിൽ സജീവമാകുന്നത്. 

'വിഷമിക്കേണ്ട ആരെങ്കിൽ ഞാൻ ക്യൂട്ട് ആണെന്ന് പറഞ്ഞാൽ 100 രൂപ അങ്ങോട്ട് നൽകാമെന്നായിരുന്നു മറ്റൊരു കമന്റ്. ഇതിനകം ശാന്തനവിന്റെ ട്വീറ്റിന് 663 റീട്വീറ്റുകളും 8500ലധികം ലൈക്കുകളും ലഭിച്ചുകഴിഞ്ഞു.

Summary- indigo cute fee trending in twitter

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News