ഇന്‍ഡിഗോ 500 എയര്‍ബസ് വിമാനങ്ങള്‍ വാങ്ങുന്നു; വ്യോമയാന ചരിത്രത്തിലെ വന്‍കരാര്‍

എയര്‍ ഇന്ത്യ 470 വിമാനങ്ങള്‍ വാങ്ങാന്‍ കരാറില്‍ ഒപ്പിട്ടതിനു പിന്നാലെയാണിത്

Update: 2023-06-20 02:12 GMT

ഡല്‍ഹി: എയര്‍ബസില്‍ നിന്ന് 500 വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ട് ഇന്‍ഡിഗോ. ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ റെക്കോര്‍ഡാണിത്. എയര്‍ ഇന്ത്യ 470 വിമാനങ്ങള്‍ വാങ്ങാന്‍ കരാറില്‍ ഒപ്പിട്ടതിനു പിന്നാലെയാണ് ഇന്‍ഡിഗോയുടെ തീരുമാനം.

വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ജൂണ്‍ 19ന് പാരിസ് എയര്‍ ഷോയില്‍വെച്ചാണ് ഒപ്പുവെച്ചത്. ഇന്‍ഡിഗോ ബോര്‍ഡ് ചെയര്‍മാന്‍ വി.സുമന്ത്രനും ഇന്‍ഡിഗോ സി.ഇ.ഒ പീറ്റര്‍ എല്‍ബേഴ്‌സും എയര്‍ബസ് സി.ഇ.ഒ ഗില്ലോമെ ഫോറിയും എയര്‍ബസ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ക്രിസ്റ്റിയന്‍ ഷെററും ചേര്‍ന്നാണ് ഒപ്പിട്ടത്. വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ പര്‍ച്ചേസ് കരാറാണിതെന്ന് എയര്‍ബസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. എ320 വിമാനങ്ങളാണ് ഇന്‍ഡിഗോ വാങ്ങുന്നത്.

Advertising
Advertising

എയര്‍ബസില്‍ നിന്ന് ഇന്‍ഡിഗോ ഇതുവരെ 1330 വിമാനങ്ങളാണ് വാങ്ങിയത്. ഇൻഡിഗോ നിലവിൽ പ്രതിദിനം 1800ലധികം വിമാന സർവീസ് നടത്തുന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യ 470 പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ കരാറിൽ ഒപ്പുവച്ചിരുന്നു. പിന്നാലെയാണ് ഇന്‍ഡിഗോയും പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടത്.

Summary-India's largest airline IndiGo has announced a 500-aircraft deal with Airbus, a record in aviation history. The agreement has topped the 470-aircraft deal recently signed by Air India and sparks a race to capitalise on India' growing base of fliers and vast expat population

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News