ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയെന്ന് സൂചന

മൂന്ന് ലക്ഷത്തിലധികം വിവിധ സേന ഉദ്യോഗസ്ഥരെ വേണെമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു

Update: 2024-03-09 11:48 GMT

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ചയെന്ന് സൂചന. 15നുള്ളിൽ പ്രഖ്യാപനം നടക്കുമെന്നാണ് വിവരം. സംസ്ഥാനങ്ങളിലെ സന്ദർശനത്തിന് പിന്നാലെ വിവിധ മന്ത്രാലയങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തി. സുരക്ഷ ജീവനക്കാരുടെ വിന്യാസം സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയവുമായും ഉദ്യോഗസ്ഥരുടെ യാത്ര, സാധനസാമഗ്രികളുടെ നീക്കം എന്നിവ സംബന്ധിച്ച് റയിൽവേ മന്ത്രാലയവുമായും ചർച്ച നടത്തി.

മൂന്ന് ലക്ഷത്തിലധികം വിവിധ സേന ഉദ്യോഗസ്ഥരെ വേണെമെന്ന് കമ്മീഷൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന കേന്ദ്രമന്ത്രിസഭായോഗം ബുധനാഴ്ച ചേരും. നയപരമായ തീരുമാനങ്ങളും ഉദ്ഘാടനങ്ങളും ബുധനാഴ്ചക്കുള്ളിൽ നടത്താനും നിർദേശം.

Advertising
Advertising

അതിനിടെ, ബിജെപി, കോൺഗ്രസ് തുടങ്ങിയ പ്രധാന രാഷ്ട്രീയ പാർട്ടികൾ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കേരളത്തിൽ തങ്ങൾ മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും പ്രധാന പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News