ജാമിഅ മില്ലിയ സർവകലാശാല അധ്യാപകനെ സസ്‌പെൻഡ് ചെയ്ത നടപടി; പ്രതിഷേധം ശക്തമാകുന്നു

മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് ചോദ്യം ഉൾപ്പെടുത്തിയതിനാണ് സോഷ്യൽ വർക്ക് വിഭാഗം പ്രൊഫ. വീരേന്ദ്ര ബാലാജി ഷഹാരെയെ ജാമിഅ മില്ലിയ സർവകലാശാല സസ്‌പെൻഡ് ചെയ്തത്

Update: 2025-12-25 01:56 GMT

ന്യൂഡൽഹി: അധ്യാപകനെതിരായ ജാമിഅ മില്ലിയ സർവകലാശാല നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ വിദ്യാർഥി സംഘടനകൾ. സംഘ്പരിവാറിന് അടിമപ്പെട്ടാണ് ജാമിഅ ഭരണകൂടത്തിന്റെ നടപടിയെന്ന് എസ്എഫ്‌ഐ ആരോപിച്ചു. പാഠ്യപദ്ധതിയിൽ ഉള്ള വിഷയമാണ് അധ്യാപകൻ ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതെന്ന് വിദ്യാർഥികൾ പറയുന്നു.

മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് ചോദ്യം ഉൾപ്പെടുത്തിയതിനാണ് സോഷ്യൽ വർക്ക് വിഭാഗം പ്രൊഫ. വീരേന്ദ്ര ബാലാജി ഷഹാരെയെ ജാമിഅ മില്ലിയ സർവകലാശാല സസ്‌പെൻഡ് ചെയ്തത്. എന്നാൽ നടപടി ഏകപക്ഷീയമെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. പാഠ്യപദ്ധതിയിൽ ഉൾപ്പെട്ട വിഷയത്തിൽ തന്നെയായിരുന്നു അധ്യാപകന്റെ ചോദ്യമെന്നാണ് ജാമിഅ സർവകലാശാല വിദ്യാർത്ഥികൾ വ്യക്തമാക്കുന്നത്.

സംഘ്പരിവാറിന് അടിമപ്പെട്ട സർവകലാശാല ഭരണകൂടത്തിന് എതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്തു. മഹാരാഷ്ട്രയിലെ ദലിത് വിഭാഗത്തിൽ നിന്നുള്ള വീരേന്ദ്ര ബാലാജി ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ കൃത്യമായി ഇടപെട്ടിരുന്ന വ്യക്തിയാണ്. അത്തരമൊരു വ്യക്തിക്കെതിരായ നടപടി ഒരിക്കലും അംഗീകരിക്കില്ല എന്നാണ് ജാമിഅ മില്ലിയ സർവകലാശാല വിദ്യാർഥികളുടെ നിലപാട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News