കർഷകരെ വിവാഹം കഴിക്കുന്നവർക്ക് 2 ലക്ഷം രൂപ, 4% മുസ്‍ലിം സംവരണം; ജെ.ഡി.എസ് പ്രകടനപത്രികയിൽ വാഗ്‍ദാനപ്പെരുമഴ

വമ്പൻ പ്രഖ്യാപനങ്ങളാണ് കാർഷിക മേഖലക്കായി ജെഡിഎസ് മുന്നോട്ടുവയ്ക്കുന്നത്

Update: 2023-04-28 13:52 GMT

ബംഗളൂരു: ബി.ജെ.പി സർക്കാർ റദ്ദാക്കിയ 4% മുസ്‍ലിം സംവരണം പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനവുമായി കർണാടകയിൽ ജെ.ഡി.എസിന്റെ പ്രകടനപത്രിക. കർഷകരായ യുവാക്കളെ വിവാഹം കഴിക്കുന്ന യുവതികൾക്ക് 2 ലക്ഷം രൂപ സാമ്പത്തിക സഹായം ഉൾപ്പെടെ വാഗ്ദാന പെരുമഴയാണ് പ്രകടനപത്രികയിലാകെ. ഈ പദ്ധതി കാർഷിക മേഖലയിൽ വോട്ട് ഉറപ്പിക്കാൻ ജെഡിഎസ് മുന്നോട്ട് വയ്ക്കുന്ന പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്.

ക്ഷീര മേഖലയിൽ നന്ദിനി ബ്രാൻഡിനെ കർണാടകയുടെ മുഖമായി അടയാളപ്പെടുത്തുമെന്നും, അതിനായി അമുലിന്റെ വരവ് തടയുമെന്നും എച്ച് ഡി കുമാരസ്വാമിയും, സിഎം ഇബ്രാഹിമും പുറത്തിറക്കിയ പ്രകടനപത്രികയില്‍ പറയുന്നു.

Advertising
Advertising

കർഷക തൊഴിലാളി കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ നൽകും.ഗർഭിണികളായ വനിതകൾക്ക് ആറുമാസം വരെ 6000 രൂപ, ഓട്ടോ ഡ്രൈവർമാർക്ക് ഓരോ മാസവും 2000 രൂപ വീതം, അംഗനവാടി തൊഴിലാളികൾക്ക് പ്രതിമാസ പെൻഷൻ 2000 രൂപ, രജിസ്റ്റർ ചെയ്ത സ്വകാര്യ മേഖലയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് ഓരോ മാസവും 2000 രൂപ വീതം, സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യമായി സൈക്കിൾ,ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന പെൺകുട്ടികൾക്ക് സൗജന്യ ഇലക്ട്രിക് സ്‌കൂട്ടർ, 30 ലക്ഷം പേർക്ക് പുതിയ ഭവന നിർമ്മാണ പദ്ധതി,അപൂർവ രോഗങ്ങളെ നേരിടുന്നവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 25 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം തുടങ്ങിയ ജനകീയ വാഗ്ദാനങ്ങളാണ് ജെ ഡി എസ് നൽകുന്നത്.

അപ്പർ ഭദ്ര ജലസേചന പദ്ധതിക്കായി നിലവിൽ മാറ്റിവെച്ച് 2000 കോടി, 5000 കോടിയായി ഉയർത്തി നാലു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും എന്നുമാണ് ജെഡിഎസ് പ്രകടനപത്രികയിലൂടെ വാഗ്ദാനം നൽകുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News