വേട്ടയാടപ്പെടുമെന്ന് ഭയന്ന് കീഴ്‌ക്കോടതിയിലെ ജഡ്ജിമാർ ജാമ്യം നൽകാൻ മടിക്കുന്നു-ചീഫ് ജസ്റ്റിസ്

നീതിന്യായ വ്യവസ്ഥയിൽ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു

Update: 2022-11-20 08:38 GMT
Editor : Shaheer | By : Web Desk

ന്യൂഡൽഹി: വേട്ടയാടപ്പെടുമെന്ന് ഭയന്ന് കീഴ്‌ക്കോടതികളെ ജഡ്ജിമാർ പ്രതികൾക്ക് ജാമ്യം നൽകാൻ മടിക്കുകയാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ഡൽഹിയിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജ. ചന്ദ്രചൂഡ്. കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിനെ സാക്ഷിനിർത്തിയായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.

സുപ്രിംകോടതിയിൽ ജാമ്യാപേക്ഷ കെട്ടിക്കിടക്കുകയാണ്. കീഴ്‌ക്കോടതികൾ ജാമ്യം അനുവദിക്കാൻ മടിക്കുന്നതുകൊണ്ടാണിത്. താഴേക്കിടയിലുള്ള ജഡ്ജിമാർ കുറ്റകൃത്യം മനസിലാക്കാനാകാത്തതുകൊണ്ടല്ല ജാമ്യം നൽകാത്തത്. ക്രൂരമായ കേസുകളിൽ ജാമ്യം അനുവദിച്ചാൽ വേട്ടയാടപ്പെടുമെന്ന ഭയം നിലനിൽക്കുന്നുണ്ട്-ജ. ചന്ദ്രചൂഡ് വെളിപ്പെടുത്തി.

Advertising
Advertising

നീതിന്യായ വ്യവസ്ഥയിൽ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോടതികളിലും നീതിന്യായ സംവിധാനങ്ങളിലുമെല്ലാം സാങ്കേതികവിദ്യ ഉപയോഗിക്കണം. നിയമവിദ്യാഭ്യാസം, നീതിന്യായ രംഗത്തെ സ്ത്രീ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളെല്ലാം ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഈ മാസം ഒൻപതിനാണ് രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് അധികാരമേറ്റത്. 2024 ഡിസംബർ 10 വരെ അദ്ദേഹം പദവിയിൽ തുടരും.

Summary: Judges at grassroots reluctant to grant bail for fear of being targeted: CJI DY Chandrachud

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News