മൂർഖൻ പാമ്പിനെ പിടികൂടി ചുംബിച്ച യുവാവിന്റെ ചുണ്ടിൽ കടിയേറ്റു

പ്രദേശത്ത് കണ്ട പാമ്പിനെ പിടികൂടി ആൾക്കൂട്ടത്തിന് മുന്നിൽവെച്ച് തലയിൽ ചുംബിക്കാൻ ശ്രമിച്ചപ്പോൾ അലക്‌സിന്റെ ചുണ്ടിൽ തിരിഞ്ഞുകൊത്തുകയായിരുന്നു.

Update: 2022-10-02 04:23 GMT

ബെംഗളൂരു: ശിവമൊഗ്ഗയിൽ മൂർഖൻ പാമ്പിനെ പിടികൂടി ചുംബിച്ച യുവാവിന് പാമ്പിന്റെ കടിയേറ്റു. ഭദ്രാവതി ബൊമ്മനകട്ടെയിലാണ് സംഭവം. ഭദ്രാവതി സ്വദേശി അലക്‌സിനാണ് കടിയേറ്റത്.

പ്രദേശത്ത് കണ്ട പാമ്പിനെ പിടികൂടി ആൾക്കൂട്ടത്തിന് മുന്നിൽവെച്ച് തലയിൽ ചുംബിക്കാൻ ശ്രമിച്ചപ്പോൾ അലക്‌സിന്റെ ചുണ്ടിൽ തിരിഞ്ഞുകൊത്തുകയായിരുന്നു. തുടർന്ന് അലക്‌സിന്റെ കൈയിൽനിന്ന് പാമ്പ് വഴുതി നിലത്തുവീണു.

കടിയേറ്റ അലക്‌സ് അപടകനില തരണം ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നിരവധിപേരാണ് വിമർശനവുമായി രംഗത്ത് വന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News