പ്രണയ ബന്ധം എതിർത്തു; ഭാര്യയും അനുജനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്ന് കുളത്തിലെറിഞ്ഞു

ചാക്കിൽ പൊതിഞ്ഞ നിലയിൽ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

Update: 2025-11-14 16:00 GMT

മുംബൈ: മഹാരാഷ്ട്രയിലെ ജൽനയിൽ യുവതിയും അനുജനും ചേർന്ന് ഭർത്താവിനെ കോടാലി ഉപയോ​ഗിച്ച് വെട്ടി കൊലപ്പെടുത്തി. ജൽന ജില്ലയിൽ സോംതാനയിലെ പരമേശ്വർ റാം ടെയ്ഡെയാണ് കൊല്ലപ്പെട്ടത്.

വ്യാഴാഴ്ച രാവിലെയാണ് വാല-സോംതാന കുളത്തിൽ ടെയ്ഡെയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ടെയ്ഡെയുടെ പിതാവ് രാം നാഥയുടെ പരാതിയിൽ പൊലീസ് കൊലക്കുറ്റം ചുമത്തി. ടെയ്ഡെയുടെ ഭാര്യയും സഹോദരനും പ്രണയത്തിലായിരുന്നു. ചോദ്യം ചെയ്യലിൽ ഭാര്യ മനീഷയെയും ഇളയ സഹോദരൻ ഗ്യാനേശ്വറും കുറ്റം സമ്മതിച്ചു.

മനീഷയും ഗ്യാനേശ്വറും തമ്മിലുള്ള ബന്ധത്തിൽ തടസ്സമായതോടെയാണ് കൊലപാതകം. ഇരുവരും ചേർന്ന് കോടാലി കൊണ്ട് തലയിലും മുഖത്തും വെട്ടിയാണ് ടെയ്ഡിനെ കൊലപ്പെടുത്തിയത്.കൊലക്കുശേഷം, മൃതദേഹം ഒരു ചാക്കിലാക്കി വാല-സോംതാന കുളത്തിൽ എറിയുകയായിരുന്നു.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News