കുകി യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം: പ്രധാന പ്രതി പിടിയില്‍

സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷം പൊലീസ് നടപടി സ്വീകരിക്കുന്നത്

Update: 2023-07-24 07:47 GMT
Editor : Lissy P | By : Web Desk

ഇംഫാൽ: മണിപ്പൂരിൽ കുകി യുവതികളെ നഗ്നരായി നടത്തിയ സംഭവത്തിൽ പ്രധാന പ്രതി പിടിയില്‍.ഹെറാദാസ് (32) ആണ് അറസ്റ്റിലായത്. തൗബാൽ ജില്ലയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.പ്രതികളെ മുഴുവന്‍ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷമാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ കർശനനടപടി സ്വീകരിക്കാൻ ഇന്നലെ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.

മെയ് നാലിന് തലസ്ഥാനനഗരിയായ ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെ കാംഗ്‌പോക്പി ജില്ലയിലാണ് രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരാക്കി നടത്തി വീഡിയോയെടുത്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെച്ചു. 

Advertising
Advertising

ഈ സംഭവത്തിന് തൊട്ടു മുമ്പുള്ള ദിവസമാണ് മെയ്‌തെയ് -കുകി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം തുടങ്ങിയത്. വീഡിയോ വൈറലായതോടെ സംഭവത്തെ വിമർശിച്ച് നിരവധി പേർ രംഗത്ത് വന്നു. കടുത്ത നടപടിയും ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് ഐടിഎൽഎഫ് ദേശീയ വനിതാ കമ്മീഷനിലും പട്ടിക വർഗ കമ്മീഷനിലും പരാതി നൽകി. ബിജെപി ഭരിക്കുന്ന മണിപ്പൂരിൽ മെയ് നാലു മുതൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. സംഘർഷം ആരംഭിച്ചിട്ട് രണ്ട് മാസത്തിലേറെയായി. മെയ്‌തെയ്-കുകി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ 130ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News