കോണ്‍ഗ്രസ് ഒന്‍പതാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു

രാജസ്ഥാനിലെ രണ്ട് സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് മാറ്റി

Update: 2024-03-29 17:18 GMT
Editor : ദിവ്യ വി | By : Web Desk

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒന്‍പതാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. കര്‍ണാടകയില്‍ മൂന്നും രാജസ്ഥാനില്‍ രണ്ടും സ്ഥാനാര്‍ഥികളെയാണ് ഈ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. അതേസമയം രാജസ്ഥാനിലെ രണ്ട് സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് മാറ്റി.

കര്‍ണാടകയില്‍ ചിക്കബല്ലാപുര, ചാമരാജനഗര്‍, ബല്ലാരി സീറ്റുകളിലേക്കാണ് ഈ ഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ചാമരാജനഗറില്‍ സുനില്‍ ബോസും ബല്ലാരിയില്‍ ഇ. തുക്കാറാമുമാണ് ജനവിധി തേടുക. ചിക്കബല്ലാപുരയില്‍ രക്ഷരാമയ്യയാണ് സ്ഥാനാര്‍ത്ഥി.

രാജസ്ഥാനിലെ രാജ്സമന്ദില്‍ സുദര്‍ശന്‍ റാവത്തിനെ മാറ്റി ഡോ. ദാമോദര്‍ ഗുര്‍ജാറിനെയാണ് സ്ഥാനാര്‍ഥിയാക്കിയത്. നേരത്തെ പ്രഖ്യാപിച്ച സുദര്‍ശന്‍ റാവത്ത് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് മാറ്റം. ബില്‍വാരയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ദാമോദര്‍ ഗുര്‍ജാറിന് പകരം മുന്‍ സ്പീക്കര്‍ സി.പി. ജോഷി ബില്‍വാരയില്‍ മത്സരിക്കും.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News