'മുന്നിലുള്ളവരെ നഗ്നരായി കാണാം, ഭാവി അറിയാം'; മാന്ത്രികക്കണ്ണാടി തട്ടിപ്പ്; ഒഡിഷ സ്വദേശിക്ക് നഷ്ടമായത് ഒൻപത് ലക്ഷം!

നാസയിലെ ശാസ്ത്രജ്ഞർ വരെ കണ്ണാടി ഉപയോഗിക്കുന്നുണ്ടെന്ന് സംഘം അവകാശപ്പെട്ടിരുന്നു

Update: 2023-08-17 11:47 GMT
Editor : Shaheer | By : Web Desk
Advertising

ഭുവനേശ്വർ: അത്ഭുതങ്ങൾ കാണിക്കുമെന്ന വ്യാജേന നടന്ന മാന്ത്രികക്കണ്ണാടി തട്ടിപ്പിൽ ഒഡിഷ സ്വദേശിക്ക് നഷ്ടമായത് ഒൻപത് ലക്ഷം രൂപ! കാൺപൂർ സ്വദേശിയായ അവിനാശ് കുമാർ ശുക്ലയാണു തട്ടിപ്പിനിരയായത്. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ മൂന്നുപേർ അറസ്റ്റിലായി.

ഭുവനേശ്വറിലെ നായപള്ളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയിലാണു നടപടി. ബംഗാൾ സ്വദേശികളായ പാർത്ഥ സിങ്‌റായ്, മൊലായ സർക്കാർ, സുദിപ്ത സിൻഹ റോയ് എന്നിവരാണു പിടിയിലായത്. മുന്നിലുള്ളവരെ നഗ്നരായി കാണിക്കുകയും ഭാവി പ്രവചിക്കുകയും ചെയ്യുന്ന കണ്ണാടിയെന്ന പേരിലാണു പ്രതികൾ 'മാജിക് മിറർ' വിൽപന നടത്തിയത്. പുരാവസ്തു ശേഖരണത്തിന് അറിയപ്പെട്ട സിംഗപ്പൂർ കമ്പനിയിൽ ജീവനക്കാരാണെന്നു സ്വയംപരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്.

ഒരു മാന്ത്രികക്കണ്ണാടിക്ക് രണ്ടു കോടി രൂപയാണു വില പറഞ്ഞിരുന്നത്. യു.എസിൽ നാസയിലെ ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നതാണു കണ്ണാടിയെന്നും ഇവർ അവകാശപ്പെട്ടു. അങ്ങനെ മുൻകൂറായി ഒൻപത് ലക്ഷം നൽകുകയും ചെയ്തു. ഭുവനേശ്വറിലെ ഹോട്ടലിൽനിന്നു ബാക്കി തുക നേരിൽ നൽകാമെന്ന് അവിനാശ് അറിയിക്കുകയായിരുന്നു.

തുടർന്ന് പ്രതികൾ ഹോട്ടലിലെത്തി. എന്നാൽ, ഇവരുടെ സംസാരത്തിൽ സംശയം തോന്നിയ അവിനാശ് മുൻകൂറായി നൽകിയ തുക തിരിച്ചുചോദിച്ചെങ്കിലും ഇവർ നൽകാൻ കൂട്ടാക്കിയില്ല. ഇവർ ഹോട്ടലിൽനിന്നു രക്ഷപ്പെടുകയും ചെയ്തു. തുടർന്നാണ് നായാപള്ളി പൊലീസ് സ്റ്റേഷനിൽ ഇദ്ദേഹം പരാതി നൽകിയത്. പ്രതികളില്‍നിന്ന് ഒരു കാറും അഞ്ച് മൊബൈല്‍ ഫോണും 25,000 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Summary: Kanpur man cheated of Rs 9 lakh buying 'magic mirror' to see people naked

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News