'ഇ.ഡി എന്നെ തൊടില്ല, കാരണം ഞാന്‍ ബി.ജെ.പി എംപിയാണ്'; വിവാദപ്രസ്താവനയുമായി മഹാരാഷ്ട എം.പി

മഹാരാഷ്ട്രയിലെ മുതിർന്ന ബി.ജെ.പി നേതാവും സാംഗലിയി മണ്ഡലത്തിലെ എം.പിയുമായ സഞ്ജയ് പാട്ടീൽ ആണ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത്

Update: 2021-10-25 11:50 GMT
Advertising

ബി.ജെ.പി എം പി ആയതിനാൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് തനിക്ക് പിറകിൽ ഒരിക്കലും വരില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി എം പി. മഹാരാഷ്ട്രയിലെ മുതിർന്ന ബി.ജെ.പി നേതാവും സാംഗലിയി മണ്ഡലത്തിലെ എം.പിയുമായ സഞ്ജയ് പാട്ടീലാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത്. പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ ഇ.ടി നിരന്തരമായി അന്വേഷണങ്ങൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകൂടത്തിനെതിരെ പ്രതിപക്ഷം വിമർശനങ്ങളുന്നയിച്ചതിന്‍റെ പശ്ചാതലത്തിലാണ് പാട്ടീലിന്‍റെ പ്രതികരണം.

'ലക്ഷക്കണക്കിന് രൂപയുടെ പണമിടപാടുകൾ ഞങ്ങൾ നടത്താറുണ്ട്. എന്നാൽ ബി.ജെ.പി എം.പി ആയതിന് ശേഷം ഇ.ഡിക്ക് എന്നെ തൊടാനായിട്ടില്ല'. സഞ്ജയ് പാട്ടീൽ പറഞ്ഞു.

2019 ൽ ഇതിന് സമാനമൊയൊരു പരാമർശം മറ്റൊരു ബി.ജെ.പി നേതാവായ ഹർഷവർധൻ പട്ടേലും നടത്തിയിരുന്നു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ ഹർഷവർധൻ പട്ടേൽ ബി.ജെ.പി യിലെത്തിയതോടെ തനിക്ക് സമാധനമായി ഉറങ്ങാൻ കഴിയുന്നുണ്ട് എന്നാണ് പറഞ്ഞത്. 'എല്ലാവരും ബി.ജെ.പിയിൽ ചേരണം എന്നാണ് എന്‍റെ അഭിപ്രായം. ബി.ജെ.പിയിൽ ചേർന്നാൽ ഒരു അന്വേഷണവും നിങ്ങൾക്കെതിരെ ഉണ്ടാവില്ല. എനിക്കിവിടെ മനസമാധാനമായി ഉറങ്ങാൻ കഴിയുന്നു'. ഹർഷവർധൻ പട്ടേൽ പറഞ്ഞു.  പ്രസ്താവന വിവാദമായതോടെ പട്ടേല്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News