നദിയിൽ കുളിക്കുന്നതിനിടെ ഭാര്യയെ ചുംബിച്ചെന്നാരോപിച്ച് യുവാവിന് മർദനം

ഇത്തരം അസഭ്യം അയോധ്യയിൽ വെച്ചുപൊറുപ്പിക്കില്ല' എന്ന് ഒരാൾ പറയുന്നതും വീഡിയോയിലുണ്ട്

Update: 2022-06-23 04:22 GMT
Editor : ലിസി. പി | By : Web Desk

അയോധ്യ: ഭാര്യയെ ചുംബിച്ചെന്നാരോപിച്ച് ഉത്തർപ്രദേശിലെ അയോധ്യയിൽ യുവാവിന് മർദനം. സരയു നദിയിൽ കുളിക്കുന്നതിനിടെ ഭാര്യെ ചുംബിച്ചെന്നാരോപിച്ച് യുവാവിനെ മർദിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭർത്താവിനെ ഭാര്യയിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോകുകയും സമീപത്തുണ്ടായിരുന്ന നിരവധി പുരുഷന്മാർ മർദിക്കുന്നതും വീഡിയോയിൽ കാണാം.

'ഇത്തരം അസഭ്യം അയോധ്യയിൽ വെച്ചുപൊറുപ്പിക്കില്ല' എന്ന് ഒരാൾ പറയുന്നതും വീഡിയോയിലുണ്ട്. ഭർത്താവിനെ മർദിക്കുന്നത് തടയാൻ ഭാര്യ ശ്രമിക്കുന്നുണ്ടെങ്കിലും മറ്റുള്ളവർ മർദനം തുടരുകയായിരുന്നു. ഒടുവിൽ ജനക്കൂട്ടം ദമ്പതികളെ നദിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ദമ്പതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Advertising
Advertising

വിഷയത്തിൽ അന്വേഷണം നടത്തി ആവശ്യമായ നിയമനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അയോധ്യ പൊലീസ് അറിയിച്ചു. അന്വേഷണം നടത്താനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാനും കോട്വാലി അയോധ്യ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയതായി അയോധ്യ പൊലീസ് ട്വീറ്റ് ചെയ്തു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News