വീട്ടിൽ കയറിയ പാമ്പിനെ പിടികൂടി മുൻസിപ്പൽ ഓഫീസിൽ തുറന്നുവിട്ട് യുവാവിന്റെ പ്രതിഷേധം

ഹൈദരാബാദ് സ്വദേശിയായ സമ്പത്ത് കുമാറാണ് പാമ്പിനെ മുൻസിപ്പൽ ഓഫീസിൽ തുറന്നുവിട്ടത്.

Update: 2023-07-27 01:26 GMT

ഹൈദരാബാദ്: പ്രളയത്തിൽ വീട്ടിൽ കയറിയ പാമ്പിനെ പിടികൂടി മുൻസിപ്പൽ ഓഫീസിനുള്ളിൽ തുറന്നുവിട്ട് യുവാവിന്റെ പ്രതിഷേധം. മണിക്കൂറുകൾ കാത്തിരുന്നിട്ടും പാമ്പിനെ പിടികൂടാൻ മുൻസിപ്പൽ അധികൃതർ എത്താത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ വാർഡ് ഓഫീസിലാണ് സംഭവം. അൽവാൽ സ്വദേശിയായ സമ്പത്ത് കുമാറാണ് പാമ്പിനെ മുൻസിപ്പൽ ഓഫീസിൽ തുറന്നുവിട്ടത്.

Advertising
Advertising

തന്റെ വീട്ടിൽ പാമ്പ് കയറിയത് മുൻസിപ്പൽ അധികൃതരെ വിളിച്ചറിയിച്ച് ആറു മണിക്കൂറോളം കാത്തിരുന്നിട്ടും ആരുമെത്തിയില്ലെന്ന് സമ്പത്ത് കുമാർ പറഞ്ഞു. പാമ്പിനെ പിടികൂടാൻ ആരുമെത്താതായതോടെ ഇയാൾ പാമ്പിനെയുമായി ഓഫീസിലെത്തുകയായിരുന്നു. ഓഫീസിലെ മേശക്ക് മുകളിൽ പാമ്പ് കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

പാമ്പുകളും ഇഴജന്തുക്കളും മറ്റും വ്യാപകമായി വീടുകളിൽ കയറുന്നതായി ആളുകൾ പരാതിപ്പെടുന്നുണ്ടെങ്കിലും പരിഹരിക്കാൻ മുൻസിപ്പൽ അധികൃതർ തയ്യാറാവുന്നില്ലെന്ന് സമ്പത്ത് കുമാർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News