10 രൂപ ചോദിച്ചതിന് 12 വയസുള്ള മകനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

സഹോദരി ഇഷ്ടിക ചൂളയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്

Update: 2023-06-12 15:03 GMT
Editor : ലിസി. പി | By : Web Desk

ഛത്ര: 10 രൂപ ചോദിച്ചതിന് 12 വയസുള്ള മകനെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു. ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ കരൈലിബാർ ഗ്രാമത്തിലാണ് സംഭവം.പപ്പു കുമാർ എന്ന കുട്ടിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.

തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ മാതാപിതാക്കൾ മദ്യലഹരിയിലായിരുന്നു. 10 രൂപ തരണമെന്ന് കുട്ടി പിതാവായ ബിലേഷ് ഭൂയാനോട് ആവശ്യപ്പെട്ടു. എന്നാൽ തരില്ലെന്ന് പിതാവും പറഞ്ഞു. തുടർന്ന് ഇരുവരും വഴക്കിട്ടുവെന്നും കുട്ടിയെ ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും ബഷിഷ്ത്‌നഗർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഗുലാം സർവാർ പറഞ്ഞു.

മരിച്ച കുട്ടിയുടെ 15 വയസുള്ള സഹോദരി ഇഷ്ടിക ചൂളയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സഹോദരി നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.  പ്രതിയെ അറസ്റ്റ് ചെയ്തെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി  അയച്ചെന്നും  പൊലീസ് അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News