ഫയർ സ്റ്റണ്ടിനിടെ താടിക്ക് തീപിടിച്ചു; യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്

Update: 2022-10-31 08:39 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: ഫയർ സ്റ്റണ്ടിങ്ങിനിടെ യുവാവിന്റെ താടിയിൽ തീപിടിച്ചു. പെട്രോളും തീയും ഉപയോഗിച്ച് അപകടകരമായ സ്റ്റണ്ട് നടത്തുന്നതും തുടർന്ന് തീപിടിക്കുന്നതുമായ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി.

സ്റ്റണ്ട് കാണാൻ നിരവധി പേർ ചുറ്റും കൂടിയിരുന്നു. മേശക്ക് മുകളിൽ തീപന്തവുമായി നിൽക്കുകയായിരുന്നു യുവാവ്. തീപന്തവും കൈയിൽ പിടിച്ച് വായയിൽ നിന്ന് പെട്രോൾ പുറത്തേക്ക് തുപ്പുമ്പോഴായിരുന്നു തീപടർന്നത്.  പെട്ടന്ന് താടിക്ക് തീപിടിക്കുകയായിരുന്നു. ഇതുകണ്ട കാണികളാണ് ഓടിയെത്തി തീയണച്ചത്.

രവി പതിദാർ എന്ന ഉപയോക്താവാണ് വീഡിയോ ഇത് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയത്. വീഡിയോ ഇതുവരെ 12 ദശലക്ഷത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്. യുവാവിന്‍റെ പ്രവൃത്തിയില്‍ പലരും രോഷം പ്രകടിപ്പിച്ചു. അപകടരമായ ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും ആളുകള്‍ കമന്‍റു ചെയ്തു. ഒക്ടോബര്‍ ആറിനാണ് ഈ സംഭവം നടന്നത്.

Advertising
Advertising

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News